29 March Friday

ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സ്ഥാപകദിനം ആചരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
കൊല്ലം
ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സ്ഥാപകദിനം ജില്ലയിൽ ആചരിച്ചു. കരുനാഗപ്പള്ളിയിൽ ബ്രാഞ്ച് സെക്രട്ടറി  വേണുഗോപാൽ, കൊട്ടാരക്കരയിൽ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി രമണൻ,  ആർ രാകേഷ്, ജെ ആർ സുരേഷ്കുമാർ, കെ തുളസീധരൻ, കെ ഒ ഗീതകുമാരി, കുന്നിക്കോട്  എസ് ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി. ജില്ലാ ജനറൽ മാനേജരുടെ ഓഫീസിൽ ജില്ലാ പ്രസിഡന്റ്‌ ആർ മഹേശൻ പതാക ഉയർത്തി. തുടർന്ന് നടന്ന യോഗം എജിഎസ് കെ എൻ ജ്യോതിലക്ഷ്മി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആർ മഹേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഡി അഭിലാഷ്  സ്വാഗതം പറഞ്ഞു. കെ അനിൽകുമാർ നന്ദി പറഞ്ഞു. സി ലാലു, കെ വി ബിജു, പി കെ സുരേഷ്ബാബു, എസ് ധന്യ, രാധാമണിയമ്മ, വി ഗിരീഷ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top