26 April Friday

കേന്ദ്ര അവഗണനയ്‌ക്കെതിരെ സിപിഐ എം ജനകീയ കൂട്ടായ്‌മ

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023

സിപിഐ എം കുന്നത്തൂർ ലോക്കൽ കമ്മിറ്റി ഏഴാംമൈലിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ ജില്ലാ സെക്രട്ടറി 
എസ് സുദേവൻ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം
സംസ്ഥാന സർക്കാരിന്റെ വികസന– -ക്ഷേമപ്രവർത്തനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സിപിഐ എം നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മ തുടരുന്നു. ബിജെപിയും കോൺഗ്രസും പിന്തിരിപ്പൻശക്തികളും സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ യോജിച്ചു പ്രവർത്തിക്കുകയാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ  നയങ്ങൾ രാജ്യത്തെമ്പാടും ബദൽ നയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള മാർ​ഗനിർദേശമായി നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിനെ ദുർബലപ്പെടുത്താൻ കേന്ദ്ര ഏജൻസികളെപ്പോലും ഉപയോഗപ്പെടുത്തുന്നു. ഈ ജനദ്രോഹ നടപടികൾക്കെതിരെയാണ്‌ ലോക്കൽ കേന്ദ്രങ്ങളിൽ ധർണ. 31 വരെ ധർണ തുടരും.
കുന്നത്തൂർ ലോക്കൽ കമ്മിറ്റി ഏഴാംമൈലിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. കെ തമ്പാൻ അധ്യക്ഷനായി. എസ് ശശികുമാർ, എസ് ഓമനക്കുട്ടൻ, ജി പ്രിയദർശനി എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി എസ് ശിവപ്രസാദ് സ്വാഗതവും ജി നകുലകുമാർ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top