23 April Tuesday
കൊല്ലം റെയിൽവേ സ്റ്റേഷൻ

സിഗ്നൽ തെറ്റി ട്രെയിൻ വന്നു; 
2 ജീവനക്കാർക്ക്‌ സസ്‌പെൻഷൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023
കൊല്ലം
കൊല്ലം റെയിൽവേ സ്റ്റേഷനിൽ സിഗ്നൽ തെറ്റി ട്രെയിൻ വന്ന സംഭവത്തിൽ രണ്ടു ജീവനക്കാർക്ക്‌ സസ്‌പെൻഷൻ. ഷണ്ടിങ്‌ പോയിന്റ്‌സ്‌മാൻ, ഷണ്ടിങ്‌ മാസ്റ്റർ എന്നിവരെയാണ്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. റെയിൽവേ ഡിവിഷണൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തിങ്കൾ രാവിലെ വിശദഅന്വേഷണം നടക്കും.
ശനി രാത്രി 7.25നായിരുന്നു  സംഭവം. കായംകുളത്തുനിന്ന്‌ വന്ന ഗുഡ്‌സ്‌ ട്രാക്ക്‌ നമ്പർ 13ലേക്ക്‌ പോകേണ്ടതായിരുന്നു. എന്നാൽ, ട്രാക്ക്‌ നമ്പർ 12ലേക്കായിരുന്നു സിഗ്നൽ ലഭിച്ചത്‌. എന്നാൽ, 12ൽ ചെങ്കോട്ട പാസഞ്ചറിന്റെ ഒഴിഞ്ഞ റേക്ക്‌ പിടിച്ചിട്ടിരിക്കുകയായിരുന്നു. ട്രാക്കിൽ റേക്ക്‌ കിടക്കുന്നത്‌ കണ്ട ഗുഡ്‌സ്‌ ട്രെയിനിന്റെ ലൊക്കോപൈലറ്റ്‌ ഉടനെ ട്രെയിൻ നിർത്തി. പിന്നീട്‌ റെയിൽവേ ഉദ്യോഗസ്ഥരെത്തി ട്രെയിൻ പിന്നിലേക്ക്‌ എടുപ്പിച്ച ശേഷം 13 –-ാം ട്രാക്കിലേക്ക്‌ മാറ്റി. ട്രാക്ക്‌ മാറ്റാനും മറ്റുമായി ട്രെയിൻ സ്‌റ്റേഷനിൽ പിടിച്ചിട്ടതിനാൽ മറ്റു ട്രെയിനുകൾ സമീപത്തെ സ്റ്റേഷനുകളിലും ട്രാക്കിലും പിടിച്ചിട്ടു. ഇതിനെ തുടർന്ന്‌ അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top