27 April Saturday
1414 എഡിഎസിനെ തെരഞ്ഞെടുത്തു

സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ 25ന്‌

സ്വന്തം ലേഖകൻUpdated: Sunday Jan 23, 2022
കൊല്ലം
ജില്ലയിൽ കുടുംബശ്രീ എഡിഎസ്‌ തെരഞ്ഞെടുപ്പ്‌ പൂർത്തിയായി. കോർപറേഷൻ, മുനിസിപ്പാലിറ്റി, പഞ്ചായത്ത്‌ തലത്തിൽ 1414 എഡിഎസിൽ ചെയർപേഴ്‌സൺ, വൈസ്‌ ചെയർപേഴ്‌സൺ, സെക്രട്ടറി ഉൾപ്പെടെ 11 അംഗ കമ്മിറ്റി തെരഞ്ഞെടുത്തു. കഴിഞ്ഞതവണ തെരഞ്ഞെടുപ്പ്‌ നടക്കാതിരുന്ന പരവൂർ മുനിസിപ്പാലിറ്റിയിലെ മൂന്ന്‌ ഡിവിഷനിൽ ഇക്കുറി തെരഞ്ഞെടുപ്പ്‌ നടന്നു. മൂന്ന്‌ എഡിഎസിൽ സംസ്ഥാന കുടുംബശ്രീ മിഷന്റെ ഉത്തരവുപ്രകാരം പിന്നീട്‌ ഉപതെരഞ്ഞെടുപ്പ്‌ നടത്തും. 
അടുത്തഘട്ടമായി 68 പഞ്ചായത്തിലും നാല്‌ മുനിസിപ്പാലിറ്റികളിലും കോർപറേഷനിലുമായി 74 സിഡിഎസ്‌ തെരഞ്ഞെടുപ്പ്‌ 25ന്‌ രാവിലെ നടക്കും. കോർപറേഷനിൽ ഭരണനിർവഹണ സൗകര്യത്തിനായി രണ്ട്‌ സിഡിഎസുണ്ട്‌. ചെയർപേഴ്‌സൺ, വൈസ്‌ ചെയർപേഴ്‌സൺ, വാർഡിന്റെ എണ്ണം അനുസരിച്ച്‌ സിഡിഎസ്‌ എക്‌സിക്യൂട്ടീവ്‌ അംഗങ്ങളെയും തെരഞ്ഞെടുക്കും. പുതിയ സിഡിഎസ്‌ ഭരണസമതി 26ന് ചുമതലയേൽക്കും. മൂന്നുവർഷമാണ് കാലാവധി. ജില്ലയിൽ 12 സിഡിഎസ് ചെയർപേഴ്സൺ സ്ഥാനങ്ങൾ പട്ടിജാതി വിഭാഗത്തിനും ഒരെണ്ണം പട്ടികവർഗത്തിനും സംവരണം ചെയ്തിട്ടുണ്ട്. 
ജില്ലയിൽ ആകെ അയൽക്കൂട്ടങ്ങൾ 24,542 ആണ്‌. ഇതിൽ 22,878 അയൽക്കൂട്ടങ്ങളാണ്‌ തെരഞ്ഞെടുപ്പ്‌ നടത്തി സിഡിഎസ്‌ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്‌.  പ്രസിഡന്റ്, സെക്രട്ടറി, മൂന്ന് ഉപസമിതി കൺവീനർമാർ ഉൾപ്പെടെ അഞ്ചുപേരെ വീതമാണ് അയൽക്കൂട്ടം ഭാരവാഹികളായി തെരഞ്ഞെടുത്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top