29 March Friday
ദേശാഭിമാനി 80–-ാം വാര്‍ഷികം

ചരിത്ര ന​ഗരിയിൽ ആഘോഷം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

ദേശാഭിമാനി ജില്ലാതല വാർഷികാഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം
ചരിത്ര ന​ഗരിയായ കൊല്ലത്തിന് ആവേശമായി ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷം. ജില്ലാതല ആഘോഷങ്ങളുടെ ഭാ​ഗമായ സെമിനാറുകളിൽ പങ്കെടുക്കാനും അപൂർവ പത്രത്താളുകൾ നിരന്ന അച്ചടിയുടെ ഇന്നലെകൾ പ്രദർശനം കാണാനും നാടിന്റെ നാനാഭാ​ഗത്തുനിന്ന് ആളുകളെത്തി.
കൊല്ലം പബ്ലിക് ലൈബ്രറി സോപാനം ഓ‍ഡിറ്റോറിയത്തിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ ജില്ലാതല ആഘോഷം ഉദ്ഘാടനംചെയ്തു. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ് അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ എസ് സുദേവൻ സ്വാ​ഗതം പറഞ്ഞു. ദേശാഭിമാനി റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അം​ഗങ്ങളായ കെ രാ​ജ​ഗോപാൽ, പി രാജേന്ദ്രൻ, കെ വരദരാജൻ, ജെ മേഴ്സിക്കുട്ടിഅമ്മ, എം എച്ച് ഷാരിയർ, മുതിർന്ന നേതാവ് എൻ പത്മലോചനൻ, യൂണിറ്റ് മാനേജർ ഐ സെയ്ഫ്, ബ്യൂറോചീഫ് ജയൻ ഇടയ്ക്കാട് തുടങ്ങിയവർ പങ്കെടുത്തു. സീനിയർ ന്യൂസ് എഡിറ്റർ എസ് എസ് നന്ദകുമാർ നന്ദി പറഞ്ഞു. സമാപനസമ്മേളനം ടൂറിസംമന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനംചെയ്‌തു.  ദേശാഭിമാനി ചീഫ്‌ എഡിറ്റർ പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ എസ്‌ സുദേവൻ സ്വാഗതം പറഞ്ഞു. മുതിർന്ന സിപിഐ എം നേതാവും ദേശാഭിമാനി ആദ്യകാല ലേഖകനുമായ പി കെ ഗുരുദാസൻ, ഏരിയ ലേഖകനായിരുന്ന സിഐടിയു ജില്ലാസെക്രട്ടറി എസ്‌ ജയമോഹൻ, രാഷ്‌ട്രീയ ലേഖകനായിരുന്ന മീഡിയ അക്കാഡമി ചെയർമാൻ ആർ എസ്‌ ബാബു, ദേശാഭിമാനിയുടെ തുടക്കം മുതലുള്ള ഏജന്റ്‌ ചെമ്മക്കാട്‌ എം കെ പത്മനാഭപിള്ള എന്നിവരെ മന്ത്രി റിയാസ്‌ പൊന്നാടയണിയിച്ച്‌ ആദരിച്ചു. ചീഫ്‌ എഡിറ്റർ മെമെന്റോ നൽകി. കെ രാജഗോപാൽ, പി രാജേന്ദ്രൻ, ജെ മേഴ്‌സിക്കുട്ടിഅമ്മ, എൻ പത്മലോചനൻ, എംഎൽഎമാരായ എം നൗഷാദ്‌, എം മുകേഷ്‌, റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ, ന്യൂസ്‌ എഡിറ്റർ എസ്‌ എസ്‌ നന്ദകുമാർ എന്നിവർ പങ്കെടുത്തു. യൂണിറ്റ്‌ മാനേജർ ഐ സെയ്‌ഫ്‌ നന്ദി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top