19 April Friday

മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പത്രം: പി എസ് സുപാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
കൊല്ലം
സാമ്രാജ്യത്വത്തിനെതിരെ ശക്തമായ പോരാട്ടം നടത്തിയ പത്രമാണ് ദേശാഭിമാനിയെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി എസ് സുപാൽ എംഎൽഎ പറഞ്ഞു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും വർ​ഗീയതയ്ക്കും എതിരായി മതനിരപേക്ഷ  മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു നിർഭയമായി പോരാടുന്ന പത്രമാണിത്‌. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് ഒരു വിഭാ​ഗം മാധ്യമങ്ങളുടേത്. വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കാൻ അവർ അജന്‍ഡ തയ്യാറാക്കി പ്രവർത്തിക്കുന്നു. എൽഡിഎഫ്‌ സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളില്‍ എത്തിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഇടതുപക്ഷ പത്രത്തിന്റെ പ്രസക്തി ഏറെയാണെന്ന്‌ സുപാൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top