27 April Saturday

ദേശാഭിമാനിയുടേത് ജനകീയ പത്രപ്രവര്‍ത്തനം:
കെ എൻ ബാല​ഗോപാൽ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
കൊല്ലം
ദേശാഭിമാനിയുടെ 80–-ാം വാർഷികം നാട്ടിൽ സ്വതന്ത്ര പത്രപ്രവർത്തനം ആ​ഗ്രഹിക്കുന്ന എല്ലാവർക്കും അഭിമാനകരമായ കാര്യമാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ദേശാഭിമാനി വാർഷികത്തിന്റെ ജില്ലാതല ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. 
ജനകീയ പത്രപ്രവർത്തനമാണ് ദേശാഭിമാനിയുടെ പ്രത്യേകത. വിവിധ പ്രതിസന്ധികൾ കടന്ന്‌ സാധാരണക്കാരായ പതിനായിരക്കണക്കിനു പേരുടെ പിന്തുണയോടെയാണ് ദേശാഭിമാനി വളർന്നത്. അടിയന്തരാവസ്ഥക്കാലത്ത് കടുത്ത സെൻസറിങ് നേരിട്ടപ്പോൾ എഡിറ്റോറിയൽ ഒഴിച്ചിട്ട് ധീരമായി പ്രതികരിച്ചു. സാധാരണക്കാരുടെയും പുരോ​ഗമന ആശയക്കാരുടെയും അഭിപ്രായം പ്രസിദ്ധീകരിക്കുന്ന പത്രങ്ങൾ വളരെ കുറവാണ്‌. ഇന്ത്യയിലെ മിക്ക പ്രധാന പത്രങ്ങളും കോർപറേറ്റുകളുടേതായി മാറി. പല വാർത്തകളും അവർ നൽകില്ല. ഓൺലൈനുകളിൽ വാർത്തകൾ ധാരാളം കിട്ടും. ആധികാരികതയാണ് പ്രശ്നം. അവിടെയാണ് ദേശാഭിമാനി പോലെ വിശ്വാസ്യതയുള്ള പത്രത്തിന്റെ പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top