19 April Friday

580 പേര്‍ക്കു കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കൊല്ലം
ജില്ലയിൽ വ്യാഴാഴ്ച 580 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 564 പേർ രോഗമുക്തി നേടി. സമ്പർക്കം വഴി 570 പേർക്കും 10 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ 91 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ പരവൂർ -21, പുനലൂർ -20, കരുനാഗപ്പള്ളി -19, കൊട്ടാരക്കര- 19 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
 പഞ്ചായത്തുകളിൽ നെടുമ്പന, മയ്യനാട്  20 വീതവും പത്തനാപുരം- 16, അഞ്ചൽ- 15, പട്ടാഴി വടക്കേക്കര, ആദിച്ചനല്ലൂർ  14 വീതവും ഏരൂർ -13, തലവൂർ, ശാസ്താംകോട്ട ഭാഗങ്ങളിൽ 12 വീതവും പന്മന- 11, വിളക്കുടി, തേവലക്കര  10 വീതവും വെളിയം, പോരുവഴി, എഴുകോൺ, ചിതറ ഒമ്പതു വീതവും പൂതക്കുളം, ചിറക്കര, കുമ്മിൾ, കരീപ്ര എട്ടുവീതവും പിറവന്തൂർ, തൃക്കോവിൽവട്ടം, കരവാളൂർ, ഇളമ്പള്ളൂർ, അലയമൺ  ഏഴു വീതവും കുണ്ടറ, കല്ലുവാതുക്കൽ, മൈനാഗപ്പള്ളി  ആറുവീതവും പടിഞ്ഞാറെ കല്ലട, മൈലം, പെരിനാട്, നെടുവത്തൂർ, ചാത്തന്നൂർ, ചവറ, ചടയമംഗലം, ഇട്ടിവ അഞ്ചുവീതവും ഇളമാട്, കടയ്ക്കൽ, കുന്നത്തൂർ, കുളക്കട, കൊറ്റങ്കര, തൊടിയൂർ, പൂയപ്പള്ളി, വെളിനല്ലൂർ, ശൂരനാട് തെക്ക്  നാലു വീതവും ശൂരനാട് വടക്ക്, വെട്ടിക്കവല, മേലില, പേരയം, പവിത്രേശ്വരം, നീണ്ടകര, നിലമേൽ, കുളത്തൂപ്പുഴ, ഉമ്മന്നൂർ, ഇടമുളയ്ക്കൽ മൂന്നു വീതവുമാണ് രോഗബാധിതർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top