11 December Monday

സിപിഐ എം നിയമസഭാ മണ്ഡലം കാൽനട ജാഥയ്ക്ക് ഉജ്വല തുടക്കം

സ്വന്തം ലേഖകൻUpdated: Friday Sep 22, 2023

സിപിഐ എം ചടയമം​ഗലം നിയമസഭാ മണ്ഡല രാഷ്ട്രീയ കാൽനട പ്രചാരണ ജാഥ ഓയൂരിൽ ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്‌ഘാടനംചെയ്യുന്നു

കൊല്ലം
സിപിഐ എം നിയമസഭാ മണ്ഡല രാഷ്ട്രീയ കാൽനട പ്രചാരണ ജാഥയ്ക്ക് ജില്ലയിൽ ഉജ്വല തുടക്കം. സംസ്ഥാനത്തിന്റെ വികസനവും ക്ഷേമപ്രവർത്തനവും മുടക്കുന്ന കേന്ദ്രനയം തിരുത്തുക, സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ സൃഷ്ടിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക, യുഡിഎഫ് എംപിമാർ ബിജെപിയെ കൂട്ടുപിടിച്ചു നടത്തുന്ന കേരളവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്  ജാഥ. 11 മണ്ഡലത്തിലായി 12 ജാഥകളാണ്‌ പ്രയാണം നടത്തുന്നത്‌. 29വരെ തുടരുന്ന ജാഥകൾ ജില്ലയിൽ 600 കേന്ദ്രത്തിൽ സ്വീകരണമേറ്റുവാങ്ങും. 
പി കെ ബാലചന്ദ്രൻ ക്യാപ്‌റ്റനായുള്ള ചടയമം​ഗലം മണ്ഡലം ജാഥ ഓയൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പതാക കൈമാറി ഉദ്ഘാടനംചെയ്‌തു. വെള്ളിയാഴ്‌ച രാവിലെ കരിങ്ങന്നൂരിൽ നിന്ന്‌ പ്രയാണം ആരംഭിക്കും. 26ന് കോട്ടുക്കലിൽ സമാപിക്കും. കരുനാ​ഗപ്പള്ളി ജാഥ ആലപ്പാട്ട്‌    ജാഥാ ക്യാപ്‌റ്റൻ പികെ ബാലചന്ദ്രന്‌ പതാക കൈമാറി സംസ്ഥാന കമ്മിറ്റി അം​ഗം ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്‌തു. വെള്ളിയാഴ്‌ച ആലപ്പാടുനിന്ന്‌ പ്രചാരണം ആരംഭിക്കും. 29ന് കരുനാ​ഗപ്പള്ളിയിൽ സമാപിക്കും. കൊല്ലം മണ്ഡലം ജാഥ തൃക്കടവൂർ വെസ്റ്റ് കൊച്ചാലുംമൂട്ടിൽ വെള്ളി പകൽ മൂന്നിന് എം മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്യും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top