18 December Thursday

മലനടക്ഷേത്രത്തിൽ 
വിശ്വാസി സംഗമം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023
ശൂരനാട് 
പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ ക്രമക്കേടുകൾക്കെതിരെയും ഗോത്രാചാരങ്ങളിൽ നടത്തുന്ന കടന്നുകയറ്റത്തിനെതിരെയും മലനട പൈതൃക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വിശ്വാസി സംഗമം നടത്തും. വെള്ളി വൈകിട്ട് അഞ്ചിന്‌ ശാസ്താംനടയിലാണ് സംഗമം. ഗോത്ര സംസ്കൃതിയിൽ അധിഷ്ഠിതമായ ആചാര അനുഷ്ഠാനങ്ങൾ വർഷങ്ങളായി പിന്തുടരുന്ന മലനട ക്ഷേത്രത്തിൽ അനുഷ്ഠാനങ്ങൾ ബോധപൂർവം ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. 12 വർഷത്തിലൊരിക്കൽ ക്ഷേത്രത്തിൽ നടത്തുന്ന പള്ളിപ്പാന ഉത്സവം ഈ വർഷം ആദ്യമാണ്‌ നടന്നത്‌. ഇതിന്റെ വരവു ചെലവ് കണക്കിൽ ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടത്തിയത്‌ ഉൾപ്പെടെയുള്ള കാര്യങ്ങൾ പൈതൃക സംരക്ഷണ സമിതി ഉയർത്തുന്നു. പബ്ലിസിറ്റിക്കും മൈക്ക് സെറ്റിനും അടക്കം വൻ തുക  ചെലവഴിച്ചതായും പറയുന്നു. ക്ഷേത്രത്തിലെ സാമ്പത്തിക ഇടപാടുകൾ സർക്കാർ ഏജൻസികൾ ഓഡിറ്റ് ചെയ്യുക, ക്രമക്കേടുകൾക്കെതിരെ കർശന ക്രിമിനൽ നടപടി സ്വീകരിക്കുക, ഭരണസമിതി തെരഞ്ഞെടുപ്പ് എല്ലാവർക്കും യോജിക്കുന്ന വിധം കാലാനുസൃതമാക്കുക, സാമ്പത്തിക ഇടപാടുകൾ ബാങ്ക് വഴി സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിശ്വാസിസംഗമമെന്ന് മലനട പൈതൃക സംരക്ഷണ സമിതി പ്രസിഡന്റ് കാഞ്ഞിരവിള അജയകുമാർ, സെക്രട്ടറി ബി ബിനീഷ് എന്നിവർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top