കൊല്ലം
ഓയിൽ പാം എസ്റ്റേറ്റിൽനിന്ന് മ്ലാവിനെ വേട്ടയാടി കടത്തിയ സംഭവത്തിൽ ഇറച്ചി പങ്കിട്ടെടുത്ത രണ്ട് കുളത്തൂപ്പുഴ സ്വദേശികൾക്കായി അന്വേഷണം ഊർജിതം. സംഭവത്തിൽ കഴിഞ്ഞ ദിവസം കുളത്തൂപ്പുഴ സ്വദേശികളായ തലപ്പ് ചാമവിള പുത്തൻവീട്ടിൽ തോമസ് ബേബി (തലപ്പച്ച ബിജു, 41), കണ്ടൻചിറ അനിൽമന്ദിരത്തിൽ ഷിബിൻ (32), ഏഴംകുളം കടമാൻകോട് വിളയിലഴികത്ത് വീട്ടിൽ ബിംബിസാരൻനായർ (ബേബി, 41), മൈലമൂട് മംഗലത്ത് പുത്തൻവീട്ടിൽ ഷൈജു (46) എന്നിവരെ അഞ്ചൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തിരുന്നു. പങ്കിട്ടെടുത്ത ഇറച്ചിയുടെ അവശിഷ്ടങ്ങളും മൂന്ന് ഇരുചക്ര വാഹനങ്ങളും ഓട്ടോയും കസ്റ്റഡിയിലെടുത്തു.
ജൂൺ 11നാണ് കുളത്തൂപ്പുഴ കണ്ടൻചിറ ഓയിൽ പാം എസ്റ്റേറ്റിനകത്തെ എണ്ണപ്പനത്തോട്ടത്തിൽനിന്ന് മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി കടത്തിയത്. 100 കിലോ ഇറച്ചിയായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ പകുതി സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. പുനലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കൊട്ടാരക്കര സബ്‌ജയിലിലടച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..