ഓയൂർ
സിപിഐ എം നിയമസഭാ മണ്ഡല രാഷ്ട്രീയ കാല്‍നട പ്രചാരണ ജാഥയ്ക്ക് ജില്ലയില്‍ തുടക്കം. ചടയമംഗലം നിയോജക മണ്ഡലം ജാഥ ഓയൂരിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്തു. പ്രളയംകൊണ്ട് തകർന്ന കേരളത്തെ പുനഃസംഘടിപ്പിക്കാനും നിർമാണപ്രവർത്തനങ്ങൾ നടത്തുന്നതിനും വിദേശ മലയാളികൾ ഉൾപ്പെടെ സംഭാവന നൽകാൻ തയ്യാറായപ്പോൾ സ്വീകരിക്കേണ്ട എന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചതെന്ന് എസ് സുദേവൻ പറഞ്ഞു. ദുരിതകാലത്ത് കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ഒരുമാസത്തെ ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകരുതെന്ന നിലപാടാണ് കോൺഗ്രസുകാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചടയമംഗലം ഏരിയ സെക്രട്ടറി ടി എസ് പത്മകുമാർ അധ്യക്ഷനായി. നിസാർ അമ്പലംകുന്ന് സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റൻ പി കെ ബാലചന്ദ്രൻ, ജാഥാ മാനേജർ എം നസീർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് വിക്രമൻ, ജില്ലാ കമ്മിറ്റി അംഗം ഡി രാജപ്പൻനായർ, ബി ശ്രീകുമാർ, ഡി തങ്കപ്പൻ, ഡി ജയകുമാർ, പി ആനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
വെള്ളിയാഴ്‌ച ജാഥ കരിങ്ങന്നൂരിൽ നിന്ന് ആരംഭിച്ച് റോഡുവിള, അമ്പലംകുന്ന്, ചെറുവക്കൽ, ഇടത്തറപ്പണ, അമ്പലംമുക്ക് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..