23 April Tuesday

നൊമ്പരമായി 
കിങ്ങിണിയുടെ വേർപാട്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022
ശൂരനാട്
അഭിരാമി എന്ന കിങ്ങിണിയുടെ വേർപാട്‌ നാടിനെ ദുഃഖത്തിലാഴ്‌ത്തി. വീട്ടുകാർക്കുമാത്രമല്ല, അയൽവാസികൾക്കും സുഹൃത്തുക്കൾക്കുമെല്ലാം കിങ്ങിണി പ്രിയപ്പെട്ടവളായിരുന്നു. പ്രദേശത്ത് സുൽത്താൻ എന്ന യുവാവ് ക്യാൻസർ ബാധിച്ചു മരിച്ചിരുന്നു. തുടർന്ന് ഈ പ്രദേശത്തെ  സുൽത്താൻ സ്ട്രീറ്റെന്ന് നാട്ടുകാർ പേരിട്ടു. സുൽത്താൻ സ്ട്രീറ്റ് കൂട്ടായ്മയും രൂപീകരിച്ചിരുന്നു. ഈ കൂട്ടായ്മയിൽ സജീവമായിരുന്നു അഭിരാമി. എല്ലാവരോടും നന്നായി ഇടപെട്ടിരുന്ന അഭിരാമിയുടെ വേർപാട്‌ ഞെട്ടലോടെയാണ്‌ നാട്‌ കേട്ടത്‌. എസ്എസ്എൽസിക്ക്‌ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അഭിരാമി പ്ലസ് ടു വിനും ഉന്നത വിജയം നേടിയിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top