24 April Wednesday

സംരംഭകരുടെ ഉന്നതി സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022
കൊല്ലം
സംരംഭകരുടെ ഉന്നതിയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വ്യവസായ-വാണിജ്യ വകുപ്പിന്റെ ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' സംരംഭകവർഷം 2022–- -23ന്റെ ഭാഗമായി ജില്ലാ വ്യവസായകേന്ദ്രം സംഘടിപ്പിച്ച ബോധവൽക്കരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. തിരിച്ചെത്തിയ പ്രവാസികളെയും യുവജനങ്ങളെയും സംരംഭകരാക്കി മാറ്റണം. സംരംഭകർക്ക് അനുകൂലമായി സമൂഹം മാറുന്നുണ്ട്. ക്ഷീരമേഖലയിൽ ഉണ്ടായ ഉണർവ് സംരംഭകമേഖലയുടെ വളർച്ചയ്ക്ക് ഉദാഹരണമാണ്. സംരംഭക വർഷത്തിൽ വ്യത്യസ്തമായ ആശയങ്ങൾ സംരംഭമാക്കി മാറ്റാനും അതുവഴി തൊഴിൽമേഖലയെ ശക്തിപ്പെടുത്താനും കഴിയണമെന്നും മന്ത്രി പറഞ്ഞു.
മേയർ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, കലക്ടർ അഫ്‌സാന പർവീൺ, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ് ജയൻ, ജി ഉദയകുമാർ, തദ്ദേശഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ടി കെ സയൂജ, ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ബിജു കുര്യൻ എന്നിവർ സംസാരിച്ചു. കോർപറേഷന്റെ പൊതുബോധവൽക്കരണ പരിപാടിയും സംരംഭകർക്കായുള്ള മാർഗനിർദേശ ക്ലാസുകളും പരിപാടിയുടെ ഭാഗമായി നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top