14 September Sunday

ചീട്ടുകളി: ബിജെപി പഞ്ചായത്ത്‌അംഗം അടക്കം 15 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022
ചടയമംഗലം
ഹോട്ടലിൽ മുറിയെടുത്ത് ചീട്ടുകളി നടത്തിയ ബിജെപി പഞ്ചായത്ത്‌അംഗം അടക്കം 15 പേർ  പിടിയിലായി. അഞ്ചൽ തഴമേൽ വാർഡ്‌അംഗം ജി ബിനു (27) വിന്റെ നേതൃത്വത്തിലുള്ള സംഘത്തിനെയാണ് ചടയമംഗലത്തെ രാക്പാലസ് ലോഡ്ജിൽനിന്ന്‌ പൊലീസ് പിടികൂടിയത്. 1,85,420 രൂപയും പിടികൂടി. വയ്യാനം ഇ കെ ഹൗസിൽ ഷെഫീഖ് (44), ആലപ്പുഴ താമരക്കുളം തട്ടുംപുറത്ത് വീട്ടിൽ ഷാജി (49), കല്ലമ്പലം പുതുശ്ശേരിമുക്ക് കല്ലുവെട്ടാംകുഴി വീട്ടി നിസാമുദ്ദീൻ (44), തടിക്കാട് ഷമീർ മൻസിൽ ഷമീർ (33), വയക്കൽ കൊടിയഴികത്ത് മേലേതിൽ വീട്ടിൽ മുബാറക് (36), തടിക്കാട് ചരുവിള പുത്തൻ വീട്ടിൽ സലിം (54), അഞ്ചൽ ലക്ഷംവീട് ചരുവിള വീട്ടിൽ അഖിൽരാജ് (30), തിരുവനന്തപുരം പാച്ചല്ലൂർ വടക്കേമുങ്ങാംചിറ വീട്ടിൽ  ജിതിൻ രാജ് (26), വെഞ്ചേമ്പ് പുഷ്പ മംഗലത്ത് വീട്ടിൽ നൗഷാദ് (48), ചിറയിൻകീഴ് അഴുർ താന്നി വീട്ടിൽ സുരേഷ്‌കുമാർ (47), തിരുവനന്തപുരം പാച്ചല്ലൂർ ഇടവിളാകംകടയിൽ വീട്ടിൽ രതീഷ് (32), മിയ്യന ചരുവിള പുത്തൻ വീട്ടിൽ ജാഫർഖാൻ (40), വയയ്ക്കൽ കെ പി എം ഹൗസിൽ ജുറൈജ് (32), മിയ്യന തെങ്ങുവിള വീട്ടിൽ നൗഫൽ (29) എന്നിവരാണ്‌ പിടിയിലായത്‌. 
ചടയമംഗലം എസ്എച്ച്ഒ ബിജു, എസ്ഐ മോനിഷ്, എഎസ്ഐമാരായ കൃഷ്ണകുമാർ, ആർ അൻസാർ, സിപിഒമാരായ ഷറഫ്, പ്രസാദ്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top