09 May Thursday

ആരും കാണാതെയുള്ള മോഷണം സിസിടിവി കണ്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

സിസിടിവിയിൽ പതിഞ്ഞ 
മോഷ്ടാവിന്റെ ചിത്രം

കടയ്ക്കൽ
ചിതറ കിഴക്കുംഭാഗം പ്രദേശങ്ങളിൽ നിർമാണത്തിലുള്ള വീടുകൾ കേന്ദ്രീകരിച്ച് തൊഴിലാളികളുടെ സാധനങ്ങൾ മോഷ്ടിക്കുന്നത് പതിവാകുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചിതറ പള്ളിക്കുന്നുംപുറം സ്വദേശി അയൂബിനെ ചിതറ പൊലീസ് തെരയുന്നു. 
കിഴക്കുംഭാഗം പരുത്തിയിൽ നിസാമിന്റെ നിർമാണം നടക്കുന്ന വീട്ടിൽനിന്ന്‌ തൊഴിലാളികളുടെ വസ്ത്രങ്ങൾ മൊബൈൽ ഫോൺ, പണം എന്നിവ കഴിഞ്ഞ ദിവസം മോഷണംപോയിരുന്നു. തൊഴിലാളികൾ വീടിനു പിറകുവശത്തായിരുന്നതിനാൽ മോഷ്ടാവിനെ കണ്ടിരുന്നില്ല. സമീപത്തെ വീടിന്റെ നിരീക്ഷണ ക്യാമറയിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിരുന്നു. 
സമാനരീതിയിൽ മറ്റൊരു വീട്ടിലും അയൂബ് മോഷണം നടത്തിയതായി പരാതിയുണ്ട്. വർഷങ്ങളായി ചിതറയിൽനിന്ന്‌ അപ്രത്യക്ഷനായ ഇയാൾ എവിടെയാണ് താമസമെന്ന് അടുത്ത ബന്ധുക്കൾക്കുപോലും അറിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top