25 April Thursday

846 പേർക്കുകൂടി കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

 കൊല്ലം

ജില്ലയിൽ ബുധനാഴ്‌ച  846 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 470 പേർ രോഗമുക്തി നേടി. വിദേശത്തുനിന്ന്‌ എത്തിയ രണ്ടുപേർക്കും സമ്പർക്കം വഴി 834 പേർക്കും 10 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോർപറേഷനിൽ139 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി- 25, പുനലൂർ- 20, കൊട്ടാരക്കര- 18, പരവൂർ - ഒമ്പത് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. 
പഞ്ചായത്തുകളിൽ കല്ലുവാതുക്കൽ- 45, അഞ്ചൽ- 29, ചിതറ -27, കുളത്തൂപ്പുഴ- 26, മേലില- 22, പെരിനാട്, ഏരൂർ 20 വീതവും ആദിച്ചനല്ലൂർ- 19, വെളിനല്ലൂർ- 17, നെടുമ്പന, തൃക്കോവിൽവട്ടം, ചാത്തന്നൂർ 16 വീതവും കരീപ്ര, കുമ്മിൾ 15 വീതവും വെട്ടിക്കവല, പട്ടാഴി, ഇടമുളയ്ക്കൽ 14 വീതവും ചിറക്കര -12, മൈലം, തഴവ, ഇളമ്പള്ളൂർ 11 വീതവും ഇളമാട്, എഴുകോൺ, തെക്കുംഭാഗം 10 വീതവുമാണ്‌ രോഗബാധിതർ. മയ്യനാട്, പന്മന, നീണ്ടകര, കുണ്ടറ, ഉമ്മന്നൂർ ഒമ്പതു വീതവും അലയമൺ, തെന്മല, പേരയം, വെളിയം  എട്ട് വീതവും പിറവന്തൂർ, പത്തനാപുരം, കൊറ്റങ്കര, കടയ്ക്കൽ ഏഴു വീതവും ഇട്ടിവ, ചടയമംഗലം, ചവറ, പവിത്രേശ്വരം, പൂതക്കുളം, പോരുവഴി, മൈനാഗപ്പള്ളി, വിളക്കുടി, ശാസ്താംകോട്ട ആറുവീതവും നെടുവത്തൂർ, തൊടിയൂർ, കുന്നത്തൂർ, കിഴക്കേ കല്ലട അഞ്ചു വീതവും കുലശേഖരപുരം, ക്ലാപ്പന, തലവൂർ, ശൂരനാട് വടക്ക്  നാലുവീതവും പൂയപ്പള്ളി, നിലമേൽ, കരവാളൂർ മൂന്നു വീതവുമാണ് രോഗബാധിതർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top