20 April Saturday

ആയൂർ – അഞ്ചൽ റോഡിൽ 
ഗതാഗതം പുനരാരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

ആയൂർ –- അഞ്ചൽ റോഡിൽ താൽക്കാലിക സംവിധാനം ഒരുക്കി ഗതാഗതം പുനഃസ്ഥാപിച്ചപ്പോൾ

അഞ്ചൽ 

കനത്തമഴയിൽ റോഡ്‌ തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ച ആയൂർ–- അഞ്ചൽ റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. റോഡ് ഒലിച്ചുപോയ ഭാഗത്ത് മണൽച്ചാക്ക്‌ നിറച്ച് വാഹനം പോകുന്ന ഭാഗം ബലപ്പെടുത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്‌. 
കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക രീതിയിൽ നിർമാണം നടക്കുന്നതിനിടെയാണ് ആയൂർ–- കാട്ടുവാ പള്ളിയ്ക്കു സമീപം ഇത്തിക്കരയാറിനോട് ചേർന്ന ഭാഗത്ത് ആറിൽനിന്നുള്ള വെള്ളം ഇരച്ചുകയറി റോഡ്‌ തകർന്നത്‌. അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയതിനാൽ റോഡ് ഭാഗികമായി മുറിയുകയായിരുന്നു. പി എസ് സുപാൽ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളുടെ ഇടപെടലിലാണ് താൽക്കാലിക സംവിധാനം ഒരുക്കി മൂന്നു ദിവസത്തിനകം ഗതാഗതം പുനസ്ഥാപിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top