25 April Thursday

സ്കൂളുകളുടെ ശുചീകരണം ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

മുനിസിപ്പൽ അതിർത്തിയിലെ പൊതുവിദ്യാലയങ്ങളുടെ ശൂചികരണം ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി 

സ്കൂളുകൾ തുറക്കുന്നതിന്‌ മുന്നോടിയായി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാലയങ്ങൾ ശുചീകരിക്കുന്നതിന് തുടക്കമായി. മുനിസിപ്പൽ അതിർത്തിയിലുള്ള 14 പൊതുവിദ്യാലയങ്ങളുടെ ശുചീകരണമാണ്‌ ആരംഭിച്ചത്. മുനിസിപ്പൽ ശുചീകരണ വിഭാഗം തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെയാണ്  ശുചീകരണം. കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്തു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ എൽ ശ്രീലത അധ്യക്ഷയായി. കൗൺസിലർ റെജി ഫോട്ടോപാർക്ക്, എസ്എംസി ചെയർമാൻ രഞ്ജിത്ത്, സോപാനം ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. 22ന് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമെന്ന് മുനിസിപ്പൽ അധികൃതർ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top