26 April Friday

കേരള റീട്ടെയിൽ അസോസിയേഷൻ നിവേദനം നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021

കേരള റീട്ടെയിൽ അസോസിയേഷൻ കലക്ടർക്ക്‌ നിവേദനം നൽകുന്നു

 ചടയമംഗലം

ജില്ലയിൽ സ്കൂൾ മാനേജ്മെന്റിന്റെ  ചെരിപ്പ്, സ്കൂൾ ബാഗ്, കുട, റെയിൻ കോട്ട് എന്നിവയുടെ വിൽപ്പന തടയണമെന്ന് ആവശ്യപ്പെട്ട് കേരള റീട്ടെയിൽ അസോസിയേഷൻ കലക്ടർ അഫ്സാന പർവീണിന്‌ നിവേദനം നൽകി. കോവിഡ്‌കാലത്തെ വ്യാപാര മുരടിപ്പു മാറ്റാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു  ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ പാദുകം, റാഫി കൂട്ടിക്കട, ജില്ലാ സെക്രട്ടറി സേവ്യർ വർഗീസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top