കൊല്ലം
സിപിഐ എം നിയമസഭാ മണ്ഡല രാഷ്ട്രീയ കാൽനട പ്രചാരണ ജാഥയ്ക്ക് വ്യാഴാഴ്ച ജില്ലയിൽ തുടക്കം. സംസ്ഥാനത്തിന്റെ വികസനവും ക്ഷേമപ്രവർത്തനങ്ങളും മുടക്കുന്ന കേന്ദ്രനയം തിരുത്തുക, സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുക, കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ സൃഷ്ടിക്കുന്ന വിലക്കയറ്റവും തൊഴിലില്ലായ്മയും പരിഹരിക്കുക, യുഡിഎഫ് എംപിമാർ ബിജെപിയെ കൂട്ടുപിടിച്ചു നടത്തുന്ന കേരളവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ജാഥ. 11 മണ്ഡലത്തിലായി 12 ജാഥയുണ്ട്. ജില്ലയിൽ 600 കേന്ദ്രത്തിൽ സ്വീകരണമേറ്റുവാങ്ങും.
ചടയമംഗലം ഓയൂരിൽ വ്യാഴം വൈകിട്ട് അഞ്ചിന് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്യും. 26ന് കോട്ടുക്കലിൽ സമാപിക്കും. കരുനാഗപ്പള്ളി ആലപ്പാട്ട് വ്യാഴം വൈകിട്ട് അഞ്ചിന് സംസ്ഥാന കമ്മിറ്റി അംഗം ജെ മേഴ്സിക്കുട്ടിഅമ്മ ഉദ്ഘാടനംചെയ്യും. 29ന് കരുനാഗപ്പള്ളിയിൽ സമാപിക്കും. ചവറ മണ്ഡലത്തിലെ ജാഥ രാമൻകുളങ്ങരയിൽ 23ന് വൈകിട്ട് അഞ്ചിന് സംസ്ഥാനകമ്മിറ്റി അംഗം കെ വരദരാജൻ ഉദ്ഘാടനംചെയ്യും. 28ന് ചവറ കൊട്ടുകാട്ടിൽ സമാപിക്കും. പുനലൂർ മണ്ഡലത്തിൽ രണ്ട് ജാഥകളുണ്ട്. അഞ്ചൽ ചോഴിയക്കോട് 24ന് രാവിലെ ഒമ്പതിന് ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് ജയമോഹൻ ഉദ്ഘാടനംചെയ്യും. സമാപനം 28ന് ആയൂരിൽ. ആര്യങ്കാവിൽ 24ന് രാവിലെ 10ന് ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്യും. സമാപനം 28ന് വെഞ്ചേമ്പിൽ.
കുണ്ടറ മുക്കടയിൽ 23ന് രാവിലെ 10ന് കേന്ദ്രകമ്മിറ്റി അംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. 28ന് കുളപ്പാടത്ത് സമാപിക്കും. കൊല്ലം തൃക്കടവൂർ വെസ്റ്റ് കൊച്ചാലുംമൂട്ടിൽ 22ന് വൈകിട്ട് അഞ്ചിന് എം മുകേഷ് എംഎൽഎ ഉദ്ഘാടനംചെയ്യും. 26ന് കടപ്പാക്കട സമാപിക്കും. ഇരവിപുരം മണ്ഡലത്തിലെ ജാഥ റിസർവ് ക്യാമ്പ് ജങ്ഷനിൽ സംസ്ഥാനകമ്മിറ്റി അംഗം എം എച്ച് ഷാരിയർ 23ന് രാവിലെ ഒമ്പതിന് ഉദ്ഘാടനംചെയ്യും. 27ന് കട്ടവിള ജങ്ഷനിൽ സമാപിക്കും. ചാത്തന്നൂർ മിയ്യണ്ണൂരിൽ സംസ്ഥാനകമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ 23ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനംചെയ്യും. 29ന് പരവൂർ പെരുമ്പുഴയിൽ സമാപിക്കും. കുന്നത്തൂർ മൈനാഗപ്പള്ളിയിൽ 23ന് രാവിലെ ഒമ്പതിന് സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്ഘാടനംചെയ്യുന്ന ജാഥ 28ന് ചിറ്റുമൂലയിൽ സമാപിക്കും. കൊട്ടാരക്കര വാളകത്ത് 24ന് രാവിലെ 10ന് സംസ്ഥാന കമ്മിറ്റി അംഗം കെ രാജഗോപാൽ ഉദ്ഘാടനംചെയ്യും. 29ന് വെളിയത്ത് സമാപിക്കും. പത്തനാപുരം മാങ്കോട് സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ 23ന് വൈകിട്ട് അഞ്ചിന് ഉദ്ഘാടനംചെയ്യും. 28ന് കറവൂരിൽ സമാപിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..