കൊല്ലം
ജില്ലാ സ്കൂൾ കലോത്സവം നവംബർ 20 മുതൽ 24 വരെ കുണ്ടറ ഇളമ്പള്ളൂരിൽ നടക്കും. ഇളമ്പള്ളൂർ എസ്എൻഎസ്എം എച്ച് എസ്എസ്, ഇളമ്പള്ളൂർ ക്ഷേത്രമൈതാനം, യുപി സ്കൂൾ മൈതാനം, ഗുരുദേവ ഓഡിറ്റോറിയം, ഫൈൻആർട്സ് ഓഡിറ്റോറിയം, ബിആർസി ഹാൾ തുടങ്ങി പതിനഞ്ചോളം വേദികളിലാണ് മത്സരം.
ജില്ലാ കായികമേള ഒക്ടോബർ 4, 5, 6 തീയതികളിൽ ചാത്തന്നൂർ ഉപജില്ലയിലെ കല്ലുവാതുക്കലിൽ നടക്കും. ശാസ്ത്രമേള നവംബർ 9, 10 തീയതികളിൽ പുനലൂരിൽ. ജില്ലാ പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ വിളിച്ച അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനമായത്.
സംസ്ഥാന കലോത്സവം ജനുവരി നാലു മുതൽ എട്ടുവരെയാണ് കൊല്ലത്ത് നടക്കുന്നത്. ഇതിന്റെ തയ്യാറെടുപ്പുകൾ തുടങ്ങി. വേദികളുടെ എണ്ണവും സ്ഥലവും നിശ്ചയിക്കുന്നതിന് ഡിജിഇ എ ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം ഉടൻ എത്തും. പതിനായിരത്തിലധികം പേർ ഭാഗമാകുന്ന മഹാമേളയാണ് സംസ്ഥാന കലോത്സവം. കൊല്ലം നഗരപരിധിയിൽതന്നെ വേദികൾ ഒരുക്കാനുള്ള ആലോചനയാണ് നടക്കുന്നത്. നഗരത്തിൽനിന്ന് 24 മണിക്കൂറും ട്രെയിൻ, ബസ് സൗകര്യമുള്ളത് വിദൂര ജില്ലകളിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും സൗകര്യപ്രദമാകും. നാൽപ്പതോളം വേദികളാണ് ഒരുക്കേണ്ടത്. ഒന്നര ദശാബ്‌ദത്തിനു ശേഷമാണ് കൗമാരകലയുടെ മഹാമേളയ്‌ക്ക് കൊല്ലം അരങ്ങാകുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..