കൊല്ലം
സൈനിക സേവനം കരാർവൽക്കരിച്ച് കേന്ദ്രസർക്കാർ നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ഡൽഹിയിൽ മാർച്ച് നടത്തിയ ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ പ്രവർത്തകർക്കു നേരെയുള്ള പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ്‌ഓഫീസ് മാർച്ച് നടത്തി. കേന്ദ്രകമ്മിറ്റി അംഗം ആദർശ് എം സജി ഉദ്‌ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എ വിഷ്ണു അധ്യക്ഷനായി. സെക്രട്ടറി ആർ ഗോപീകൃഷ്ണൻ സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ജി ടി അഞ്ചുകൃഷ്ണ, ആര്യപ്രസാദ്, സന്ദീപ്‌ലാൽ, പി അനന്തു എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..