20 April Saturday
കായൽ കണ്ടുണരാൻ അക്വാലാൻഡ്‌

ആശ്രാമത്ത്‌ സുഖവിശ്രമം

സ്വന്തം ലേഖകൻUpdated: Tuesday Mar 21, 2023

നവീകരണം അന്തിമഘട്ടത്തിലെത്തിയ ആശ്രാമത്തെ കെടിഡിസി ഹോട്ടൽ

കൊല്ലം
അഷ്ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിച്ച് കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാം. ആശ്രാമത്തെ കെടിഡിസി ടാമറിൻഡ് ഹോട്ടലാണ് അടിമുടി നവീകരിച്ച് അക്വാലാൻഡ് എന്ന പേരിൽ ഒരുങ്ങുന്നത്. 2.85 കോടി രൂപ ചെലവിലുള്ള നവീകരണം അന്തിമ​ഘട്ടത്തിലാണെന്ന് അസിസ്റ്റന്റ്‌ എൻജിനിയർ രാജലക്ഷ്മി അറിയിച്ചു.
ഇരുപത്തിനാല്‌ എസി മുറിയും അടുക്കളയും ഹോട്ടലും ബിയർപാർലറുമാണ് അക്വാലാൻഡിലുള്ളത്. പഴയ ഹോട്ടലിലെ ടൈലുകളും പെയിന്റും ഇന്റീരിയറും ഉൾപ്പെടെ മാറ്റി കൂടുതൽ സുന്ദരമാക്കിയാണ് നവീകരണം. ഹോട്ടലിലേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡ്, ലാൻഡ് സ്കേപ്പ്,  ഇന്റർലോക്ക് തുടങ്ങി 40 ലക്ഷം രൂപയുടെ നിർമാണ പ്രവർത്തനങ്ങൾ കൂടി നടത്തും. ഇവയെല്ലാം  രണ്ടുമാസത്തിനുള്ളിൽ പൂർത്തിയാക്കി തുറക്കാനാണ് ലക്ഷ്യമിടുന്നത്. ബിയർ പാർലർ നവീകരണം ഏറെക്കുറെ പൂർത്തിയായി.  താൽക്കാലിക അടുക്കള സ്ഥാപിച്ച് ഉടനെ പാർലർ തുറക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടുവർഷം മുമ്പ്‌ നവീകരണ പ്രവൃത്തി തുടങ്ങിയെങ്കിലും കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചു. കെടിഡിസിയുടെ കീഴിൽ കൊട്ടാരക്കരയിലുള്ള മോട്ടൽ ആരാമിൽ 50 ലക്ഷം രൂപയുടെ നവീകരണം നടക്കുന്നുണ്ട്.
തീം അനുസരിച്ച് നവീകരണംകെടിഡിസി ഹോട്ടലുകൾ അതത് പ്രദേശത്തിന്റെ പ്രത്യേകതകൾ അനുസരിച്ച് തീം തെരഞ്ഞെടുത്താണ് നവീകരിക്കുന്നത്. അതിന്റെ ഭാ​ഗമായി അഷ്ടമുടിക്കായലിനരികിൽ ആശ്രാമത്തിന്റെ പച്ചപ്പിൽ നിൽക്കുന്നതിനാലാണ് ടാമറിന്റ് അക്വാലാൻഡ് എന്ന പേരിലേക്കു മാറിയത്. മുറികളുടെയും കർട്ടന്റെയുമെല്ലാം നിറവും പച്ചയാണ്. സഞ്ചാരികളെ ആകർഷിക്കുന്ന അഷ്ടമുടിക്കായൽ ബോട്ടിങ്, സീ അഷ്ടമുടി സർവീസ്, കൊല്ലം–- തിരുമുല്ലവാരം ബീച്ചുകൾ, തങ്കശ്ശേരി ലൈറ്റ് ഹൗസ്, മൺറോതുരുത്ത്, സാമ്പ്രാണിക്കോടി, ആശ്രാമം അഡ്വഞ്ചർ പാർക്ക് തുടങ്ങിയവയെല്ലാം ഹോട്ടലിന് അധികം ദൂരയല്ലെന്ന പ്രത്യേകതയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top