ചടയമംഗലം
പ്ലസ്‌ടു വിദ്യാർഥിനി ആത്മഹത്യചെയ്ത സംഭവത്തിൽ യുവാവിനെ ചടയമംഗലം പൊലീസ് അറസ്റ്റ്‌ചെയ്‌തു. പോരേടം വെള്ളൂപ്പാറ പ്രബിത സദനിൽ പ്രവീൺ (21)ആണ് അറസ്റ്റിലായത്.
പ്രേരണാക്കുറ്റം, പോക്സോ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്. ഫോൺ വഴിയുള്ള സംഭാഷണങ്ങൾ പൊലീസ് കണ്ടെടുത്തു. ചടയമംഗലം എസ്എച്ച്ഒ സുനിൽ, എസ്ഐമാരായ മോനിഷ്, പ്രിയ, സിപിഒ സനൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ്ചെയ്തത്. റിമാൻഡ്ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..