23 April Tuesday

മലയോര കർഷകജാഥയ്‌ക്ക്‌ ഇന്നു തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jan 21, 2023

കൊല്ലം 

മലയോര കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട്‌ പത്തനാപുരം, പുനലൂർ, അഞ്ചൽ, കടയ്ക്കൽ ഏരിയകളിൽ കർഷകസംഘം ജില്ലാ കമ്മിറ്റി നടത്തുന്ന പ്രചാരണ ജാഥയ്‌ക്ക്‌ ശനിയാഴ്ച തുടക്കമാകും. വൈകിട്ട് അഞ്ചിന്‌ മാങ്കോട്ട്‌ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനംചെയ്യും. ജനവാസ മേഖലയെ ബഫർസോണിൽനിന്ന് പൂർണമായും ഒഴിവാക്കുക, വന്യമൃഗ ആക്രമണങ്ങളിൽനിന്ന്‌ കൃഷിയെയും കർഷകരെയും രക്ഷിക്കുക, കൈവശക്കാർക്ക് പട്ടയം അനുവദിക്കുക, റബർ മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ. 22ന് പത്തനാപുരം, പുനലൂർ ഏരിയകളിലും 23ന് അഞ്ചൽ, കടയ്ക്കൽ ഏരിയകളിലും പര്യടനം നടത്തി ജാഥ മടത്തറയിൽ സമാപിക്കും. കർഷകസംഘം ജില്ലാ സെക്രട്ടറി സി ബാൾഡുവിൻ ജാഥാ ക്യാപ്റ്റനും പ്രസിഡന്റ് ബിജു കെ മാത്യൂ ജാഥാ മാനേജരുമാണ്‌. വി എസ് സതീഷ്, പ്രൊഫ. ബി ശിവദാസൻപിള്ള, ഹസീന മനാഫ്, ടൈറ്റസ് സെബാസ്റ്റ്യൻ എന്നിവരാണ് ജാഥാംഗങ്ങൾ. 27-നു രാവിലെ 10ന്‌ കർഷകർ പത്തനാപുരം, കടശ്ശേരി, പുനലൂർ, തെന്മല, കുളത്തൂപ്പുഴ, മടത്തറ ഫോറസ്റ്റ് ഓഫീസുകളിലേക്ക് മാർച്ചും ധർണയും നടത്തും. ഡി കെ മുരളി എംഎൽഎ, ജോർജ് മാത്യൂ, സി ബാൾഡുവിൻ, ബിജു കെ മാത്യൂ, വി കെ അനിരുദ്ധൻ, എൻ എസ്‌ പ്രസന്നകുമാർ, വി എസ് സതീഷ് എന്നിവർ വിവിധ ധർണ ഉദ്ഘാടനംചെയ്യും. ജാഥയും സമരവും വിജയിപ്പിക്കണമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് ബിജു കെ മാത്യൂവും സെക്രട്ടറി സി ബാൾഡുവിനും അഭ്യർഥിച്ചു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top