18 December Thursday
ട്രെയിന്‍ യാത്രാസംവിധാനം പരിഷ്‌കരിക്കണം

മന്ത്രി കെ എന്‍ ബാലഗോപാല്‍ റെയില്‍വേ മന്ത്രിക്ക് കത്ത് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023
കൊല്ലം-
കൊല്ലം –- ചെങ്കോട്ട പാതയിലെ ട്രെയിൻ യാത്രാക്രമീകരണം യാത്രക്കാർക്ക് പ്രയോജനപ്പെടും വിധമാക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. യാത്രക്കാരുടെ വിവിധ ആവശ്യങ്ങൾ മുൻനിർത്തി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് മന്ത്രി കത്ത്‌ നൽകി.
ചെങ്കോട്ട –-- പുനലൂർ പാതയിൽ നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം കൂട്ടണം. റദ്ദാക്കിയ 06659/06660 നമ്പർ ട്രെയിൻ പുനഃസ്ഥാപിക്കുകയും വേണം.  യാത്രക്കാർക്ക് സൗകര്യപ്രദമായ സമയം നിശ്ചയിക്കണം. മയിലാടുതുറൈ- ചെങ്കോട്ട എക്‌സ്‌പ്രസ്‌ കൊല്ലം വരെയാക്കണം.  തിരുനെൽവേലി –- മാംഗളൂർ സ്‌പെഷ്യൽ പ്രതിവാര ട്രെയിൻ തുടങ്ങണം. കൊല്ലം –-ചെന്നൈ എഗ്മൂർ, മധുരൈ- പുനലൂർ ട്രെയിനുകളുടെ സമയക്രമവും യാത്രക്കാരുടെ സൗകര്യാർഥമാക്കണം. ശബരിമല സ്‌പെഷ്യൽ സർവീസുകൾ തുടങ്ങണമെന്ന ആവശ്യവും മന്ത്രി ഉന്നയിച്ചിട്ടുണ്ട്. യാത്രക്കാരുടെ കൂട്ടായ്മ നൽകിയ പരാതികൂടി പരിഗണിച്ചാണ് കത്തു നൽകിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top