04 December Monday

100 കിലോ പാൻമസാല പിടികൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

എക്‌സൈസ് പിടികൂടിയ പാൻമസാല

കൊല്ലം
നഗരത്തിൽ 100 കിലോ പാൻമസാല എക്‌സൈസ് പിടികൂടി. കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഭാഗത്ത് ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചുവരുന്ന വീട്ടിൽനിന്നാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെടുത്തത്. മങ്ങാട് അലാവുദീൻ നടാഫ് (രാജു) വാടകയ്ക്ക് താമസിച്ചു വരുന്ന അറുനൂറ്റിമംഗലം നഗർ 21ലെ വീട്ടിലാണ് പാൻമസാല പല ചാക്കുകളിലായി കെട്ടി സൂക്ഷിച്ചിരുന്നത്. 300 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കൂടാതെ ലഹരിക്കായി ഉപയോഗിക്കുന്ന 10 കിലോ മറ്റു ചേരുവകളും കണ്ടെടുത്തിട്ടുണ്ട്. വരും ദിവസങ്ങളിൽ അന്യസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ ശക്തമായ പരിശോധന നടത്തുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണർ വി എ പ്രദീപ് അറിയിച്ചു. പിടികൂടിയ പുകയില ഉൽപ്പന്നങ്ങൾക്ക് വിപണിയിൽ അ‍ഞ്ചുലക്ഷം രൂപയോളം വിലവരുമെന്ന് കണക്കാക്കുന്നു.
കൊല്ലം കോർപറേഷൻ പരിധിയിൽ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 30 ലിറ്റർ മദ്യം സൂക്ഷിച്ച കൊല്ലം പെരിനാട് ചെറുമൂട് ഇടവട്ടം പാറപ്പുറം പുത്തൻവിള വീട്ടിൽ അജയനെ (36)തിരെ കേസെടുത്തു. മയക്കുമരുന്ന് കേസിലെ സ്ഥിരം കുറ്റവാളിയായ വടക്കേവിള  പോളയത്തോട് നാഷണൽ നഗർ 57ൽ  രാജേന്ദ്രൻ (43) എന്നയാളെ റിമാൻഡ് ചെയ്തു. റെയ്‌ഡിൽ കൊല്ലം എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി രാജു, എഇഐ  വിനോദ് ശിവറാം, പിഒ  മനേഷ്യസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജ്യോതി, സജീവ്, സന്ദീപ് കുമാർ, ലാൽ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ട്രീസ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top