കൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ അടുത്ത വർഷം തുടങ്ങുന്ന നാലുവർഷ ബിരുദ പ്രോഗ്രാമുകളുടെ കരിക്കുലം ഫ്രെയിംവർക്കിനെ അടിസ്ഥാനപ്പെടുത്തി സ്വയംപഠന സാമഗ്രികൾ തയ്യാറാക്കുന്ന ദ്വിദിന പരിശീലന പരിപാടി 21നും 23നും ടികെഎം കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽ നടക്കും. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. സർവകലാശാല വികസിപ്പിച്ച ഇ- കണ്ടന്റും വെർച്വൽ മൊഡ്യൂൾസും പ്രകാശിപ്പിക്കും. എം മുകേഷ് എംഎൽഎ അധ്യക്ഷനാകും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..