കൊല്ലം
ശാസ്താംകോട്ട ആസ്റ്റർ പിഎംഎഫ് ആശുപത്രിയിൽ ലിവർ കെയർ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ഏറ്റവും മികച്ച കരൾ പരിചരണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമെന്ന് കൊച്ചി ആസ്റ്റർ മെഡ്സിറ്റി ഹെപ്പറ്റോ പാൻക്രിയാറ്റോ ബെലറി ആൻഡ് അബ്ഡോമിനൽ മൾട്ടി ഓർഗൻ ട്രാൻസ്പ്ലാൻറ് വിഭാഗം സീനിയർ കൺൾട്ടന്റ് മാത്യു ജേക്കബ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലിവർ കെയർ യൂണിറ്റിൽ ഗ്യാസ്ട്രോ മെഡിസിൻ, ഗ്യാസ്ട്രോ സർജറി, ലിവർ കെയർ തുടങ്ങി ആസ്റ്റർ മെഡ്‌സിറ്റിയിലെ വിവിധ സ്പെഷ്യലൈസ് വകുപ്പുകളിൽ നിന്നുള്ള പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും.
ആസ്റ്റർ മെഡ് സിറ്റിയിൽ കരൾ മാറ്റിവയ്ക്കൽ ചികിത്സ തേടുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കായി പ്രത്യേക ഇളവുകൾ ലഭ്യമാക്കും. ലിവർ കെയർ യൂണിറ്റ് ലോകോത്തര നിലവാരത്തിലുള്ള ചികിത്സയും പരിചരണവും ഒരു കുടക്കീഴിൽ ലഭ്യമാക്കാൻ കഴിയുമെന്ന് ആസ്റ്റർ ഇന്ത്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസിൻ പറഞ്ഞു. ജിഐ, എച്ച്പിബി ആൻഡ് മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് സർജറി വിഭാഗം കൺസൾട്ടന്റ് ബിജു ചന്ദ്രൻ, ഇന്റഗ്രേറ്റഡ് ലിവർ കെയർ വിഭാഗം കൺസൾട്ടന്റ് വിവേക്, കോ–- ഓർഡിനേറ്റർ രാഘവൻ തുടങ്ങിയവരും പങ്കെടുത്തു. നിർധനരായ രോഗികൾക്ക് ചികിത്സാസഹായം ലഭിക്കുന്നതിനായി 702576767, 8111998163, 8129388744 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..