24 April Wednesday

ഭാഗ്യം കരുനാഗപ്പള്ളിക്ക്; 
ഭാഗ്യവാൻ തൃപ്പൂണിത്തുറയിൽ

സ്വന്തം ലേഖകൻUpdated: Monday Sep 20, 2021
കരുനാഗപ്പള്ളി
കേരള സംസ്ഥാന ലോട്ടറിയുടെ ഓണം ബമ്പർ വീണ്ടും കരുനാഗപ്പള്ളിയിലേക്ക് എത്തി. എന്നാൽ, ബമ്പർ അടിക്കാനുള്ള ഭാഗ്യം കരുനാഗപ്പള്ളിക്കാർക്ക് കിട്ടിയില്ല. ടിക്കറ്റ് എടുത്തത്‌  തൃപ്പൂണിത്തുറക്കാരനാണെന്നാണ് നിഗമനം. 
ഓണം ബമ്പർ തുക 12 കോടിയാക്കിയശേഷമുള്ള ആദ്യ ബമ്പർ സമ്മാനം കരുനാഗപ്പള്ളിയിലായിരുന്നു. 2019 സെപ്‌തംബർ 19ന് നറുക്കെടുത്ത ടിക്കറ്റിൽ ഭാഗ്യം കടാക്ഷിച്ചത്‌ കരുനാഗപ്പള്ളി ചുങ്കത്ത് ജ്വല്ലറിയിലെ ആറു ജീവനക്കാരെയായിരുന്നു. ഇതു രണ്ടാം തവണയാണ് ഓണം ബമ്പർ ഒന്നാം സമ്മാനം കരുനാഗപ്പള്ളിയിൽനിന്ന് വിറ്റ ടിക്കറ്റിനു ലഭിക്കുന്നത്. ഞായറാഴ്ച ഉച്ചയോടെ ഓണം ബമ്പർ ടിക്കറ്റ് കരുനാഗപ്പള്ളിയിലാണ് അടിച്ചതെന്ന അഭ്യൂഹം പരന്നതോടെ വിജയിയെ തേടി പലരും പരക്കംപാഞ്ഞു. പിന്നീടാണ് ടിക്കറ്റ് വിറ്റത് കരുനാഗപ്പള്ളിയിലല്ല എന്നറിയുന്നത്‌.  
കരുനാഗപ്പള്ളി ലോട്ടറി സബ് ഓഫീസിൽ നിന്ന് കോട്ടയത്തെ മീനാക്ഷി ലക്കി സെന്റർ വാങ്ങിയ ടിക്കറ്റുകളിൽ ഒന്നിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന വിവരം ഉടൻ പുറത്തുവന്നു.    തങ്ങളുടെ തൃപ്പൂണിത്തുറയിലെ ഔട്ട്‌ലറ്റിൽനിന്ന് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് മീനാക്ഷി ലക്കി സെന്റർ ഉടമ മുരുകേഷ് പറഞ്ഞു. 2010ലും രണ്ടു കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചിരുന്നതായി 40 വർഷമായി ഈ രംഗത്തുള്ള മുരുകേഷ് പറഞ്ഞു. 2019ലെ ഓണം ബമ്പർ കൂടാതെ 2019 നവംബറിൽ പൗർണമി ടിക്കറ്റിന്റെ ഒന്നാം സമ്മാനമായ 70 ലക്ഷവും കരുനാഗപ്പള്ളിയിലെ അതിഥിത്തൊഴിലാളിക്ക് ലഭിച്ചിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top