കൊല്ലം
കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമവും വൈദ്യുതി ബില്ലും പിൻവലിക്കണമെന്നാവശ്യപ്പെട്ട് 27ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാൻ ജില്ലയിൽ വിപുലമായ തയ്യാറെടുപ്പ്. കേന്ദ്ര സർക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാകുന്ന സമരത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമായി.
മണ്ഡലം അടിസ്ഥാനത്തിൽ സംയുക്ത സമരസമിതിയുടെ പ്രവർത്തക യോഗങ്ങൾ തിങ്കളാഴ്ച ചേരും.
പ്രചാരണത്തിന്റെ ഭാഗമായി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പോസ്റ്റർ പ്രചാരണവും പ്രധാന കേന്ദ്രങ്ങളിൽ ചുവരെഴുത്തും പൂർത്തിയാക്കി. ബുധനാഴ്ച മേഖല, പഞ്ചായത്ത് അടിസ്ഥാനത്തിൽ പന്തംകൊളുത്തി പ്രകടനവും നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..