29 March Friday

ജീവനക്കാർ ഹാജർ; 
ഓടിക്കാൻ ബസ്‌ ഇല്ല

സ്വന്തം ലേഖകൻUpdated: Monday Sep 20, 2021
കൊല്ലം
കെഎസ്‌ആർടിസി ബസുകൾ ഡിപ്പോ പൂളിൽ പിടിച്ചിട്ടിരിക്കുന്നതിനാൽ ഒപ്പിട്ടശേഷം മടങ്ങുന്നത്‌  345 ജീവനക്കാർ. കണ്ടക്ടർമാരാണ്‌ കൂടുതലൂം. ചാത്തന്നൂർ, ചടയമംഗലം ഡിപ്പോ പൂളിൽ 380 ബസാണ്‌ പിടിച്ചിട്ടിരിക്കുന്നത്‌. കണ്ടക്ടർമാരും ഡ്രൈവർമാരും  ദിവസവും  ഡ്യൂട്ടിക്ക്‌ എത്തും. എന്നാൽ, ബസ് കുറവായതിനാൽ അവരെ ഹാജർബുക്കിൽ ഒപ്പിടിവിച്ചു നിർത്തും. ഇതിന്‌ സ്റ്റാൻഡ്‌ ബൈ എന്നാണ്‌ വിളിപ്പേര്‌. കൊല്ലം ഡിപ്പോയിൽ ഞായറാഴ്‌ച ഓപ്പറേറ്റ്‌ ചെയ്തത്‌ 35 സർവീസാണ്‌. എണ്‍പതിലേറെ സർവീസ്‌ നടത്തിയിരുന്ന ഡിപ്പോയാണിത്‌. കൊല്ലത്ത്‌ മാത്രം ശരാശരി 40 സർവീസുകൾ ഓപ്പറേറ്റ്‌ ചെയ്യുന്നില്ല. ഇതാണ്‌ മറ്റ്‌ എട്ട്‌ ഡിപ്പോയുടെയും അവസ്ഥ. 
കാത്തുനിന്ന വേണാട്‌ വന്നില്ല; യാത്രക്കാർ വലഞ്ഞു
പതിവു ദിവസങ്ങളിലേതുപോലെ ശതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഞായറാഴ്‌ച സർവീസ്‌ നടത്താൻ കെഎസ്‌ആർടിസിക്ക്‌ ആശങ്കയാണ്‌. ജില്ലയിൽ ചെയിൻ സർവീസാണ്‌ കൂട്ടത്തോടെ വെട്ടിച്ചുരുക്കിയത്‌. കൊല്ലം –-പത്തനംതിട്ട, കൊല്ലം –-കുളത്തൂപ്പുഴ, കൊല്ലം –-ചെങ്ങന്നൂർ ചെയിൻ സർവീസിനു രണ്ട്‌ ബസ് വീതമാണ്‌ ഓപ്പറേറ്റ്‌ ചെയ്തത്‌. ഇതുമൂലം വേണാട്‌ ബസുകൾ കാത്ത്‌ പലയിടത്തും യാത്രക്കാർ ഒരു മണിക്കൂർ വരെ കാത്തുനിന്നു. എല്ലാ റൂട്ടിലും ബസ് വെട്ടിച്ചുരുക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top