24 April Wednesday

മോദി ജന്മദിനാഘോഷം: 
വേദിയിൽ കയറാതെ സുരേഷ്‌ഗോപി

സ്വന്തം ലേഖകൻUpdated: Monday Sep 20, 2021
കൊല്ലം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റി കൊട്ടാരക്കരയിൽ സംഘടിപ്പിച്ച പരിപാടിയുടെ വേദിയിൽ കയറാതെ സുരേഷ്‌ഗോപി എംപി മടങ്ങി. മാർത്തോമ ജൂബിലി ഹാളിൽ ഞായറാഴ്‌ച നടന്ന സ്‌മൃതി കേരം പരിപാടിയലാണിത്‌.  
വീൽച്ചെയറിൽ വേദിയിൽ ഇരുന്നവർക്ക്‌ തെങ്ങിൻതൈ നൽകിയത്‌ താഴെനിന്നാണ്‌. വേദിയിൽ കയറാനും ഉദ്‌ഘാടന പ്രസംഗത്തിനും നേതാക്കൾ മൈക്കിലൂടെ ക്ഷണിച്ചെങ്കിലും സുരേഷ്‌ഗോപി തയ്യാറായില്ല. കാത്തുനിന്നവരിൽ നിന്ന് നിവേദനവും വാങ്ങിയില്ല. അടുത്തേക്ക്‌ എത്തിയ പ്രവർത്തകരോട്‌ മാറിനിൽക്കാനും ആജ്ഞാപിച്ചു. ആഡംബര കാറിൽ സിനിമാ സ്റ്റൈലിൽ വന്നിറങ്ങി മിനിറ്റുകൾക്കുള്ളിൽ തൈ വിതരണംചെയ്‌ത്‌  ആരോടും സംസാരിക്കാതെ ദേഷ്യപ്പെട്ട്‌ പോകുകയായിരുന്നു. ഇതിൽ നേതാക്കൾക്കും പ്രവർത്തകർക്കും ഒരുപോലെ പ്രതിഷേധമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top