27 April Saturday
ക്യാമ്പുകളുമായി തദ്ദേശസ്ഥാപനങ്ങള്‍

കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കൊല്ലം
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വാക്‌സിനേഷൻ ഊർജിതമായി തുടരുന്നു. കാവനാട് അരവിള ഹോളി ഫാമിലി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിലെ ക്യാമ്പിൽ   250 പേർക്ക് കോവിഷീൽഡ്‌ വാക്‌സിൻ നൽകി. പിറവന്തൂർ  പഞ്ചായത്തിൽ 30,000 പേർക്ക് വാക്‌സിൻ നൽകി.  വാർഡ്തല സമിതിയുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കിയതായി പ്രസിഡന്റ് ആർ  ജയൻ പറഞ്ഞു. തെക്കുംഭാഗത്ത്‌ 14,000 പേർ വാക്‌സിനേഷൻ സ്വീകരിച്ചതായി പഞ്ചായത്ത് സെക്രട്ടറി സേവ്യർ പറഞ്ഞു. കിടപ്പു രോഗികളായവർക്ക് വീടുകളിലെത്തി ആരോഗ്യപ്രവർത്തകർ വാക്‌സിനേഷൻ നൽകി വരുന്നു. ചിറക്കര പഞ്ചായത്തിൽ 16,200 പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. 5007 പേർക്ക് രണ്ട് ഡോസും നൽകിയതായി  പ്രസിഡന്റ് സി സുശീലാ ദേവി പറഞ്ഞു. ആദിച്ചനല്ലൂരിൽ 23 പേരാണ് ഗൃഹനിരീക്ഷണകേന്ദ്രത്തിൽ ചികിത്സയിലുള്ളത്. കഴിഞ്ഞദിവസം 335 പേർക്ക് വാക്‌സിൻ ലഭ്യമാക്കിയതായി പ്രസിഡന്റ് എം ഷീല അറിയിച്ചു.
 
സ്‌ക്വാഡ് പരിശോധന : 
14 കേസിൽ പിഴ
കൊല്ലം
താലൂക്കുതല സ്‌ക്വാഡ് പരിശോധനയിൽ 14 കേസുകൾക്ക് പിഴ ചുമത്തി. 
നൂറുകണക്കിന്‌ കേസുകൾക്ക് താക്കീത് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top