25 April Thursday

കേരള സിറാമിക്സ് പ്രകൃതിവാതക പ്ലാന്റ് ഉദ്‌ഘാടനം 22ന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കുണ്ടറ 
കേരള സിറാമിക്സ് ലിമിറ്റഡിൽ പുതുതായി സ്ഥാപിച്ച പ്രകൃതിവാതക പ്ലാന്റ് 22ന് മുഖ്യമന്ത്രി ഉദ്‌‌ഘാടനംചെയ്യും. പകൽ 3.30ന് ഓൺലൈനായാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം നിർവഹിക്കുക.  മന്ത്രി ഇ പി ജയരാജൻ അധ്യക്ഷനാകും. മന്ത്രി ജെ മേഴ്‌സിക്കുട്ടിഅമ്മ ചടങ്ങിൽ മുഖ്യാതിഥിയാകും. പുതിയ പ്ലാന്റ് പ്രവർത്തിച്ചുതുടങ്ങുന്നതോടെ ഇന്ധനച്ചെലവ് 70 ശതമാനം കുറയ്ക്കാൻ കഴിയുമെന്ന്‌ അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
എൽഡിഎഫ് സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സിറാമിക്സ് ലാഭത്തിലേക്കുയർന്നത്. തുടർന്ന് മെച്ചപ്പെട്ട ഉല്‍പ്പാദനവും ഉയർന്ന ഗുണനിലവാരവും നേടുന്നതിലേക്ക് സർക്കാർ അനുവദിച്ച 23 കോടിരൂപ ചെലവഴിച്ച് പ്രകൃതിവാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡ്രയർപ്ലാന്റും 15 വർഷത്തേക്ക് ഉപയുക്തമാക്കാൻ കഴിയുന്ന ഖനനഭൂമിയും സ്വന്തമാക്കുകയായിരുന്നു. വാർത്താസമ്മേളനത്തിൽ  ചെയർമാൻ വായോളി മുഹമ്മദ് മാസ്റ്റർ, മാനേജിങ് ഡയറക്ടർ പി സതീശ്കുമാർ, ഡയറക്ടർ ബോർഡ് അംഗം സി ബാൾഡുവിൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top