29 March Friday

മാലതിയമ്മയ്ക്ക് ഇനി വീടിന്റെ തണൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
ചാത്തന്നൂർ
ഇടനാട്‌ പടിഞ്ഞാറേ കുന്നത്ത്‌ വീട്ടിൽ മാലതിയമ്മയ്ക്ക്‌ ഇനി മനഃസമാധാനത്തോടെ കിടന്നുറങ്ങാം. ആവലാതികളും സങ്കടങ്ങളും അകറ്റി ചാത്തന്നൂർ പഞ്ചായത്താണ്‌ മാലതിയമ്മയ്‌ക്ക്‌ തല ചായ്‌ക്കാൻ വീടിന്റെ തണലൊരുക്കിയത്‌. അഗതിരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ പഞ്ചായത്തിന്റെയും സിഡിഎസിന്റെയും നേതൃത്വത്തിൽ  വീട്‌ നിർമിച്ചുനൽകിയത്‌. പഞ്ചായത്തിന്റെ വികസനഫണ്ടിൽനിന്ന്‌ നാലുലക്ഷം രൂപവീതം ചെലവാക്കി രണ്ടു വീടാണ്‌ 
നിർമിക്കുന്നത്‌.
മാലതിയമ്മയ്‌ക്കു‌ നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം ജി എസ് ജയലാൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ നിർമല വർഗീസ് അധ്യക്ഷയായി. 
ബ്ലോക്ക് പ്രസിഡന്റ്‌ എസ് ലൈല, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എ ഷറഫുദീൻ, ബ്ലോക്ക് അംഗം ശ്രീജ ഹരീഷ്, ഡി ഗിരികുമാർ, പഞ്ചായത്ത് അംഗങ്ങളായ രേഷ്മ ചന്ദ്രൻ, നജീം, ഇന്ദിര, കുടുംബശ്രീ ചെയർപേഴ്സൺ സിനി അജയൻ, സരിത എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top