23 April Tuesday

പ്രതിസന്ധികാലത്ത്‌ ബന്ധുക്കളായി കൂടെയുണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
ചവറ
ക്യാൻസർ ചികിത്സയ്‌ക്കിടെ കോവിഡ്‌ ബാധിച്ച്‌ മരിച്ച സ്‌ത്രീയുടെ മൃതദേഹം സംസ്കരിച്ച് തേവലക്കരയിലെ ഡിവൈഎഫ്ഐ പ്രവർത്തകർ. തേവലക്കര കോയിവിള പുത്തൻസങ്കേതം 16–-ാം വാർഡിലുള്ള സ്ത്രീ തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്‌. സംസ്‌കാരച്ചടങ്ങിനായി ബന്ധുക്കൾ ഡിവൈഎഫ്ഐ തേവലക്കര സൗത്ത് മേഖലാ സെക്രട്ടറി ഹാഷിമിനോട് സഹായം തേടുകയായിരുന്നു. തുടർന്ന്‌ തിരുവനന്തപുരത്തുനിന്നും ആംബുലൻസിൽ വീട്ടിലെത്തിച്ച മൃതദേഹം ഹിന്ദു ആചാരപ്രകാരം കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച് സംസ്‌കരിച്ചു.‌ മേഖലാ സെക്രട്ടറി ഹാഷിം മണക്കാട്ടക്കര, ജോയിന്റ്‌ സെക്രട്ടറി ഷെമീർ, എസ്എഫ്ഐ ലോക്കൽ സെക്രട്ടറി അനന്ദു, ഷഹനാദ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top