20 April Saturday

സഖാവിന്‌ നാടിന്റെ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

പി കൃഷ്‌ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എസ്‌ സുദേവൻ പതാക ഉയർത്തുന്നു

കൊല്ലം/ആലപ്പുഴ
കേരളത്തിലെ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ സ്ഥാപകൻ പി കൃഷ്‌ണപിള്ളയ്‌ക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി. ചെങ്കൊടി ഉയർത്തിയും തോരണങ്ങളാൽ അലങ്കരിച്ചും ഛായാചിത്രം വച്ചും എഴുപത്തിനാലാമാണ്ടും നാട്‌ സഖാവിന്റെ ഓർമ പുതുക്കി. സിപിഐ എം, സിപിഐ സംയുക്താഭിമുഖ്യത്തിലായിരുന്നു അനുസ്‌മരണപരിപാടി. പി കൃഷ്‌ണപിള്ളയ്‌ക്ക്‌ പാമ്പുകടിയേറ്റ കണ്ണർകാട്‌ ചെല്ലിക്കണ്ടത്തെ സ്‌മൃതിമണ്ഡപത്തിലും അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലും പുഷ്‌പാർച്ചനയും അനുസ്‌മരണസമ്മേളനങ്ങളും നടന്നു.
വലിയ ചുടുകാട്‌ രക്തസാക്ഷിമണ്ഡപത്തിലും കണ്ണർകാട് സ്‌മൃതി മണ്ഡപത്തിലും ചേർന്ന അനുസ്‌മരണസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ കെ ജയചന്ദ്രൻ ഉദ്ഘാടനംചെയ്‌തു.  വലിയ ചുടുകാടിലെ  യോഗത്തിൽ ടി ജെ ആഞ്ചലോസ് അധ്യക്ഷനായി. ആർ നാസർ സ്വാഗതം പറഞ്ഞു. കണ്ണർകാട്  ദിനാചരണ കമ്മിറ്റി പ്രസിഡന്റ് ബിമൽ റോയ്‌ അധ്യക്ഷനായി. മന്ത്രി പി പ്രസാദ് മുഖ്യപ്രഭാഷണം നടത്തി.  എസ് രാധാകൃഷ്‌ണൻ സ്വാഗതം പറഞ്ഞു.
പോളയത്തോട്ടിലെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിനുമുന്നിൽ ജില്ലാ സെക്രട്ടറി എസ്‌ സുദേവൻ പതാക ഉയർത്തി. ദേശാഭിമാനി കൊല്ലം യൂണിറ്റിൽ നടന്ന അനുസ്‌മരണസമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റിഅംഗം ജെ മേഴ്‌സിക്കുട്ടിഅമ്മ പതാക ഉയർത്തുകയും ‘സ്വാതന്ത്ര്യസമരവും കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനവും’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും ചെയ്തു. ബ്യൂറോ ചീഫ്‌ ജയൻ ഇടയ്‌ക്കാട്‌ അധ്യക്ഷനായി. 
കൊല്ലം പ്രസ്‌‌ക്ലബ് സെക്രട്ടറി സനൽ ഡി പ്രേം, ഡിഎൻഇയു യൂണിറ്റ്‌ പ്രസിഡന്റ്‌ എം അനൂപ്‌, പി ആർ ദീപ്‌തി, ബി ആർ ശ്രീകുമാർ എന്നിവർ സംസാരിച്ചു. സിപിഐ എം ദേശാഭിമാനി ബ്രാഞ്ച്‌ സെക്രട്ടറി എം അനിൽ സ്വാഗതവും എസ്‌ നിഥിൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top