26 April Friday

ഡൽഹി പൊലീസ് അതിക്രമത്തിൽ യുവജനരോഷം

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച്‌ നടത്തിയ ഡിവൈഎഫ്ഐ–-എസ്എഫ്ഐ പ്രവർത്തകർക്കെതിരായ 
പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച്‌ പത്താനാപുരത്ത് ഡിവെെഎഫ്ഐ നടത്തിയ പ്രകടനം

കൊല്ലം
സൈന്യത്തിൽ കരാർവൽക്കരണം നടപ്പിലാക്കുന്ന അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിലേക്ക് മാർച്ച്‌ നടത്തിയ ഡിവൈഎഫ്ഐ–-എസ്എഫ്ഐ  പ്രവർത്തകർക്കെതിരായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യുവജനങ്ങൾ തെരുവിലിറങ്ങി. ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗങ്ങളും നടന്നു.
കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പോളയത്തോടുനിന്ന് ആരംഭിച്ച മാർച്ച് റെയിൽവേ സ്റ്റേഷനിൽ പൊലീസ് തടഞ്ഞു. തുടർന്ന് യോഗം ജില്ലാ സെക്രട്ടറി ശ്യാംമോഹൻ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ടി ആർ ശ്രീനാഥ് അധ്യക്ഷനായി. ട്രഷറർ എസ് ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ, ടി പി അഭിമന്യു, വിനു വിജയൻ, മുഹമ്മദ് റാഫി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top