29 March Friday

ആശാ വർക്കർമാർക്ക് 
സാമൂഹ്യസുരക്ഷ ഉറപ്പാക്കുക

വെബ് ഡെസ്‌ക്‌Updated: Monday Jun 20, 2022

ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാസമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനംചെയ്യുന്നു

കൊല്ലം 
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആശാ വർക്കർമാർക്ക് സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തണമെന്ന് ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു)  ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. 21000 രൂപ പ്രതിമാസ വേതനം, പെൻഷൻ അനുവദിക്കുക, ഇഎസ്ഐ പിഎഫ് ആനുകൂല്യങ്ങൾ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണമെന്ന് സമ്മേളനം  ആവശ്യപ്പെട്ടു. 
ഇ കാസിം സ്മാരക ഹാളിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി  എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. ആർ മിനി അധ്യക്ഷയായി. ജി ആനന്ദൻ സ്വാഗതം പറഞ്ഞു. പ്രീത മനോജ്  രക്തസാക്ഷി പ്രമേയവും ജലജ ബാലകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആർ സുജാത പ്രവർത്തന റിപ്പോർട്ടും ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എൽ ഗീത സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് ബി തുളസീധരക്കുറുപ്പ് , മുരളി മടന്തകോട്, എ എം ഇക്ബാൽ, കെ ജി ബിന്ദു, സബീന സ്റ്റാൻലി എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: ആർ മിനി (പ്രസിഡന്റ്‌), ഭാനുമതി, ജലജ ബാലകൃഷ്ണൻ, എ സുജാത, സബീന (വൈസ് പ്രസിഡന്റുമാർ), ആർ സുജാത (സെക്രട്ടറി), ജെ വി ബിന്ദു, മിനി ഹനീഫ, ബിന്ദു ഗംഗാധരൻ, എം ബി ശ്രീകല (ജോയിന്റ് സെക്രട്ടറിമാർ), എ വത്സല (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top