24 April Wednesday

ഉമ്മന്നൂരില്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022

ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉമ്മന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവന്‍ പച്ചക്കറിത്തൈ വിതരണംചെയ്ത് ഉദ്ഘാടനംചെയ്യുന്നു

കൊട്ടാരക്കര 
ഉമ്മന്നൂർ പഞ്ചായത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ പച്ചക്കറിത്തൈ വിതരണംചെയ്ത് ഉദ്​ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് പി വി അലക്സാണ്ടർ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ബെൻസി റെജി, ബ്ലോക്ക് പഞ്ചായത്ത് അം​ഗങ്ങളായ സിനി ജോസ്, കെ എം റെജി, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എസ് അംബികാദേവി, കെ അജിത, മേരി ഉമ്മൻ, പഞ്ചായത്ത് അം​ഗങ്ങളായ അയത്തിൽ ഉണ്ണിക്കൃഷ്ണൻ, സുനിൽ ടി ഡാനിയൽ, ബിന്ദു പ്രകാശ്, സെക്രട്ടറി എം രാജു, കൃഷി ഓഫീസർ സരള എന്നിവർ സംസാരിച്ചു. വിത്ത് വണ്ടിയുടെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top