20 April Saturday

മൊബൈൽ ഫോൺ മോഷ്‌ടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021

കടയിൽ നിന്ന് ഫോൺ മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം

ചാത്തന്നൂർ
റീചാർജ് ചെയ്യാൻ എന്ന വ്യാജേനയെത്തി മൊബൈൽ ഫോൺ മോഷ്‌ടിച്ചു. തിങ്കളാഴ്‌ച രാവിലെ 9.30ന് പാരിപ്പള്ളി ജങ്ഷനിലെ  സെൽടെക് എന്ന മൊബൈൽ കടയിലാണ്‌ മോഷണം നടന്നത്‌. കടയുടമ തിരിഞ്ഞ തക്കം നോക്കി ഫോൺ മോഷ്ടിക്കുകയായിരുന്നു. 
ടെക്നീഷ്യന്റെ ഫോണാണ് മോഷ്ടിച്ചത്. തുടർന്ന് കടയുടമ  പാരിപ്പള്ളി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കടയിൽനിന്ന് മോഷ്ടാവ് മൊബൈൽഫോൺ മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top