25 April Thursday

ജില്ലയിൽ 11 കോളേജിൽ എസ്എഫ്ഐക്ക്‌ എതിരില്ല

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

കടയ്ക്കൽ പിഎംഎസ്എ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എതിരില്ലാതെ വിജയിച്ചതിൽ ആഹ്ലാദം പ്രകടപ്പിച്ചിച്ച് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ പ്രകടനം

 കൊല്ലം 

കേരള സർവകലാശാലയ്ക്ക് കീഴിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികസമർപ്പണം അവസാനിച്ചപ്പോൾ ജില്ലയിലെ 11 കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. 25നാണ്‌ തെരഞ്ഞെടുപ്പ്‌. 
കൊല്ലം എസ്എൻ കോളേജ്, വനിതാ കോളേജ്, എസ്എൻ ലോ കോളേജ്, ഫാത്തിമ മാതാ നാഷണൽ കോളേജ്, ചവറ ഗവ. കോളേജ്, കരുനാഗപ്പള്ളി വിദ്യാധിരാജാ, കൊട്ടിയം എൻഎസ്എസ്, ചാത്തന്നൂർ എസ്എൻ, കടയ്ക്കൽ പിഎംഎസ്എ, നിലമേൽ എൻഎസ്എസ്, പത്തനാപുരം സെന്റ് സ്റ്റീഫൻസ് എന്നിവിടങ്ങളിലാണ് എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചത്. മറ്റ് കോളേജുകളിൽ നിരവധി സീറ്റുകളിൽ എസ്എഫ്ഐ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top