29 March Friday

പുരസ്കാരം പാലോളിക്ക്‌ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

ഇ ബാലാനന്ദൻ സ്‌മാരക പുരസ്‌കാരം മുതിർന്ന സിപിഐ എം നേതാവ്‌ പാലോളി മുഹമ്മദ്‌കുട്ടിക്ക്‌ പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി കൈമാറുന്നു

കൊല്ലം 
ഇ  ബാലാനന്ദൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രണ്ടാമത് സ്‌മാരക പുരസ്കാരം മുതിർന്ന സിപിഐ എം  നേതാവ് പാലോളി മുഹമ്മദ്കുട്ടി ഏറ്റുവാങ്ങി. ഇ ബാലാനന്ദൻ ദിനത്തിൽ കാവനാട് കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പുരസ്‌കാരം കൈമാറി.  ഫൗണ്ടേഷൻ പ്രസിഡന്റ്‌ ആർ ഷാജിശർമ അധ്യക്ഷനായി. 
സെക്രട്ടറി ജി സുന്ദരേശൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെഎസ്‌എഫ്‌ഇ ചെയർമാൻ  കെ വരദരാജൻ, കെ സോമപ്രസാദ് എംപി, എംഎൽഎ മാരായ എം നൗഷാദ്, ഡോ. സുജിത്ത് വിജയൻപിള്ള, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം വി കെ അനിരുദ്ധൻ, അഡ്വ. വി രാജേന്ദ്രബാബു, എസ് ജയൻ, സിപിഐ എം അഞ്ചാലുംമൂട് ഏരിയ സെക്രട്ടറി കെ ജി ബിജു,  രാജു നീലകണ്ഠൻ, മത്യാസ് അഗസ്റ്റിൻ, വിമല ഫിലിപ്പ്, ആർ രാജേഷ്, എസ് അജയകുമാർ, ഫ്രാൻസ് ഡേവിഡ് എന്നിവർ സംസാരിച്ചു. പാലോളി മുഹമ്മദ്കുട്ടി മറുപടി പ്രസംഗം നടത്തി. സംഘാടക സമിതി ചെയർമാൻ വി രാജ്‌കുമാർ സ്വാഗതവും ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് കെ ജാജിമോൾ നന്ദിയും പറഞ്ഞു. 
 
ഇ ബാലാനന്ദൻ ജനജീവിതം 
സർവകലാശാലയാക്കി: എം എ ബേബി
കൊല്ലം
ജനങ്ങളുടെ ജീവിതം സർവകലാശാലയാക്കിയ കമ്യൂണിസ്‌റ്റ്‌ നേതാവായിരുന്നു ഇ ബാലാനന്ദനെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി അനുസ്‌മരിച്ചു. തൊഴിലാളികൾക്കും സാധാരണക്കാർക്കുമൊപ്പം  ജീവിച്ച് ജനങ്ങളുടെ പ്രശ്നങ്ങൾ ഏറ്റെടുത്തു പൊതുപ്രവർത്തനം നടത്തിയ നേതാവാണ്‌ അദ്ദേഹം. ഇ ബാലാനന്ദൻ അനുസ്‌മരണവും പുരസ്‌കാരവിതരണവും ഉദ്‌ഘാടനംചെയ്യുകയായിരുന്നു എം എ ബേബി. 
സ്കൂൾ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഇ ബാലാനന്ദൻ വ്യക്തവും സൂക്ഷ്മവുമായ നിലയിൽ കുറിക്കുകൊള്ളും വിധം ഇംഗ്ലീഷിൽ പാർലമെന്റിൽ പ്രസംഗിക്കാറുണ്ടായിരുന്നു. 
ജനങ്ങളുടെ ജീവിതത്തിൽനിന്ന്‌ പഠിച്ച് സമുന്നത തൊഴിലാളിവർഗ നേതാവായി മാറിയ ഇ ബാലാനന്ദന്റെ പേരിലുള്ള പുരസ്കാരം അതേനിലയിൽ ജനങ്ങളിൽനിന്ന്‌ പഠിച്ച്  ഔപചാരിക  വിദ്യാഭ്യാസം നേടി വളർന്നുവന്ന പാലോളി മുഹമ്മദ് കുട്ടിക്ക്‌ നൽകുന്നത് അർഥവത്താണ്–- ബേബി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top