29 March Friday
ഡോക്ടർക്കെതിരായ ആക്രമണം

പ്രതികളുടെ ജാമ്യം റദ്ദാക്കാൻ 
കെജിഎംഒഎ ഹൈക്കോടതിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021
ശാസ്താം കോട്ട
താലൂക്കാശുപത്രിയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ശ്രീകുമാറിനും യൂത്ത് കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ്‌ നിഥിനും ജാമ്യം ലഭിച്ചതിനെതിരെ കേരള ഗവ. മെഡിക്കൽ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ഹൈക്കോടതിയെ സമീപിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരം ശാസ്താംകോട്ട പൊലീസ് കേസെടുത്താണ്‌ പ്രതികളെ കോടതിയിൽ ഹാജരാക്കിയിരുന്നത്‌. 
ആംബുലൻസിൽ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ച വയോധികയ്‌ക്ക്‌ ജീവൻ ഉണ്ടായിരുന്നുവെന്നും എന്നാൽ, ആംബുലൻസിൽ കയറി  പരിശോധിക്കാൻ ഡോക്ടർ തയ്യാറായില്ല എന്നും കോടതിയിൽ വാദിച്ചതിനാലാണ്‌ പ്രതികൾക്ക് ജാമ്യം ലഭിച്ചത്. എന്നാൽ, ചേതനയറ്റ ശരീരമാണ് പുറത്തെടുത്തത് എന്ന് അഗ്‌നിരക്ഷാ സേനയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ പ്രതികളുടെ വാദം വ്യാജമാണെന്നു തെളിഞ്ഞു. ഈ സാഹചര്യത്തിലാണ്  കെജിഎംഒഎ ജില്ലാ കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുന്നത്‌. 
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, -യൂത്ത് കോൺഗ്രസ് നേതാക്കൾ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ സംഘർഷം ഉണ്ടാക്കുകയും ഡ്യൂട്ടി ഡോക്ടറെ മർദിക്കുകയും ചെയ്തത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top