20 April Saturday

പ്രവാസികൾ ചവറയിൽ 
പ്രതിഷേധ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

ഇടപ്പള്ളിക്കോട്ട ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ പ്രവാസികൾ നടത്തിയ ധർണ 
സിഐടിയു ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു

ചവറ
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി പ്രവാസികൾ ധർണ നടത്തി. കേരള പ്രവാസി സംഘം ചവറ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടപ്പള്ളിക്കോട്ട ബിഎസ്എൻഎൽ ഓഫീസിനു മുന്നിലാണ്  പ്രതിഷേധ ധർണ നടത്തിയത്.  ഡൽഹിയിൽ കർഷകർ നടത്തുന്ന  സമരം ഒത്തുതീർപ്പാക്കണം,  കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയശർമയെ മന്ത്രിസഭയിൽനിന്നു പുറത്താക്കണം, എണ്ണക്കമ്പനികളുടെ പകൽക്കൊള്ള അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സിഐടിയു ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ്‌ ജെ കെ നൗഷാദ് അധ്യക്ഷനായി. സെക്രട്ടറി വൈ ബാബു,  സൈജു സോമൻ, കൊണ്ടോടി അബ്ദുൽ റഷീദ്, അസിം ഖാൻ, ഷാജഹാൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top