24 April Wednesday

455 പേര്‍ക്കു കൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 19, 2021

 കൊല്ലം

ജില്ലയിൽ തിങ്കളാഴ്ച 455 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1010 പേർ രോഗമുക്തി നേടി. സമ്പർക്കംവഴി 448 പേർക്കും ഏഴ് ആരോഗ്യ പ്രവർത്തകർക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. കൊല്ലം കോർപറേഷനിൽ 89 പേർക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളിൽ കരുനാഗപ്പള്ളി 11, പരവൂർ 10, പുനലൂർ ഏഴ്, കൊട്ടാരക്കര മൂന്ന് എന്നിങ്ങനെയാണ് രോഗബാധിതർ.  
പഞ്ചായത്തുകളിൽ വെളിനല്ലൂർ 25, ചാത്തന്നൂർ 16, കല്ലുവാതുക്കൽ, വെട്ടിക്കവല, നെടുമ്പന, നിലമേൽ 12 വീതവും പവിത്രേശ്വരം 11, തൃക്കോവിൽവട്ടം 10, അഞ്ചൽ, ചവറ ഒമ്പതുവീതവും ഇളമാട്, ഏരൂർ, തഴവ, വിളക്കുടി എട്ടു വീതവും ആദിച്ചനല്ലൂർ, കരീപ്ര, ചിതറ, പത്തനാപുരം ഏഴു വീതവും ഉമ്മന്നൂർ, കുന്നത്തൂർ, കുലശേഖരപുരം  ആറു വീതവും അലയമൺ, ചിറക്കര, പന്മന, പൂതക്കുളം,  പെരിനാട്, പേരയം, പോരുവഴി അഞ്ചു വീതവും ഇടമുളയ്ക്കൽ, ഇട്ടിവ,  കുമ്മിൾ, കുളക്കട, ചടയമംഗലം, നീണ്ടകര, പിറവന്തൂർ, മയ്യനാട്, മേലില, മൈനാഗപ്പള്ളി, മൈലം, ശാസ്താംകോട്ട നാലു വീതവുമാണ്‌ രോഗബാധിതർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top