19 April Friday

100 ദിവസത്തിനകം 2000 പേർക്ക്‌ തൊഴിൽ

സ്വന്തം ലേഖികUpdated: Monday Oct 19, 2020

 

കൊല്ലം
കുടുംബശ്രീ വഴി ജില്ലയിൽ നൂറ്‌ ദിവസത്തിനകം 2000 പേർക്ക്‌ തൊഴിൽ നൽകും. കാർഷികേതര സംരഭങ്ങൾ വഴി  1500 പേർക്കും സ്വയം സംരംഭങ്ങൾ വഴി 500 പേർക്കുമാണ്‌ തൊഴിൽ ലഭ്യമാക്കുക. സ്വയം തൊഴിൽസംരംഭങ്ങളിലൂടെയും പൊതു–-സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചുമാണ്‌ തൊഴിൽ അവസരം സൃഷ്ടിക്കുക. സൂക്ഷ്‌മ തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‌ ജില്ലയിലെ 74 സിഡിഎസുകളുടെയും പങ്കാളിത്തം  ഉറപ്പാക്കിയാകും പദ്ധതി നടപ്പാക്കുക. ഒരു സിഡിഎസിനു‌ കീഴിൽ കുറഞ്ഞത്‌ 25 പേർക്ക്‌ തൊഴിൽ ലഭ്യമാക്കും. 
പദ്ധതിയുടെ ഭാഗമായി അവശ്യവസ്തുക്കൾ വീടുവീടാന്തരം വിപണനം ചെയ്യുന്നതിനുള്ള ഹോം ഷോപ്പ് സംവിധാനം വ്യാപകമാക്കും.     ആദ്യഘട്ടം 100 ഹോം ഷോപ്പേഴ്സിന്‌ പരിശീലനം നൽകിക്കഴിഞ്ഞു. എല്ലാ പഞ്ചായത്തിലും ഹോം ഷോപ്പി സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ പത്തനാപുരത്ത്‌ പ്രവർത്തനം ആരംഭിച്ചു. 
സ്‌കിൽ ട്രെയിനിങ്‌‌ ലഭ്യമാക്കി സ്‌ത്രീകൾക്ക്‌ തൊഴിൽ നൈപുണ്യ പരിശീലനം നൽകും. കോവിഡിനെ തുടർന്ന്‌ ജോലി നഷ്ടപ്പെട്ട വിദ്യാസമ്പന്നർ, പരിശീലനം സിദ്ധിച്ച യുവതികൾ എന്നിവർക്ക്‌ പൊതു –-സ്വകാര്യസ്ഥാപനങ്ങളിൽ തൊഴിലിന്‌ മുൻഗണന നൽകും. ഇവർക്കായി ജോബ്‌ മേളകൾ സംഘടിപ്പിക്കും‌. ‌കോവിഡ്‌ പശ്ചാത്തലത്തിൽ ഓൺലൈൻ വഴിയും മേള സംഘടിപ്പിക്കാൻ ലക്ഷ്യമിടുന്നുണ്ട്‌. 
ഹരിത കർമസേന അംഗങ്ങൾ കുടുംബശ്രീ അംഗങ്ങളായതിനാൽ അവർക്ക്‌ പ്രതിമാസം കുറഞ്ഞത്‌ പതിനായിരം രൂപ വരുമാനം ഉറപ്പാക്കാൻ  ഹരിതകർമസേനയുടെ പുനസംഘടനയും ലക്ഷ്യമിടുന്നു. ഹരിതസഹായ സ്ഥാപനം ഇല്ലാത്ത പഞ്ചായത്തുകളിൽ സേനയുടെ ഏകോപനത്തിനും മെച്ചപ്പെടുത്തലിനുമായി ‌11 മെൻഡർമാരെ നിയോഗിച്ചാവും പ്രവർത്തം കാര്യക്ഷമമാക്കുകയെന്ന്‌ കുടുംബശ്രീ ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർ എ ജി സന്തോഷും അസി‌സ്റ്റന്റ്‌ കോ–-‌ ഓർഡിനേററർ എസ്‌ സബൂറാബീവിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top