08 December Friday

ഭൂരഹിതർ ഇല്ലാത്ത പുനലൂർ: 
ഉന്നതതല യോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 19, 2023

ഭൂരഹിതരില്ലാത്ത പുനലൂര്‍ എന്ന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു മന്ത്രിയുടെ സെക്രട്ടറിയറ്റിലെ ചേംബറിൽ വിളിച്ചുചേർത്ത ഉന്നതതല യോഗം

പുനലൂർ 
നിയോജക മണ്ഡലത്തിലെ എല്ലാ ഭൂരഹിതരായ ആളുകൾക്കും ഭൂമി നൽകുന്നതിനും അർഹരായ എല്ലാ കൈവശകാർക്കും പട്ടയം നൽകുന്നത്തിനുമായി  തയ്യാറാക്കിയ  ഭൂരഹിതരില്ലാത്ത പുനലൂര്‍  എന്ന പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് റവന്യു മന്ത്രിയുടെ സെക്രട്ടറിയറ്റിലെ ചേംബറിൽ ഉന്നതതല യോഗം വിളിച്ചുചേർത്തു. യോഗത്തില്‍ പി എസ് സുപാല്‍ എംഎൽഎ, ലാൻഡ് റവന്യു കമീഷണർ, അസിസ്റ്റന്റ് സെക്രട്ടറി ലാൻഡ് ബോർഡ്, സർവേ അസിസ്റ്റന്റ് ഡയറക്ടർ, ജില്ലാ കലക്ടർ, പുനലൂർ ആര്‍‌ഡി‌ഒ, പുനലൂർ തഹസിൽദാർ എന്നിവർക്കു പുറമേ റവന്യു ഉദ്യോഗസ്ഥരും പങ്കെടുത്തു. 
എംഎൽഎ സമർപ്പിച്ച പ്രൊപ്പോസല്‍ പഠിക്കുന്നതിനും പദ്ധതി സമയബന്ധിതമായി നടപ്പാക്കുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ അടങ്ങിയ വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി ഡെപ്യൂട്ടി കലക്ടർ, പുനലൂർ ആർഡിഒ, തഹസിൽദാർ, സർവേ വകുപ്പ് നിർദേശിക്കുന്ന ഉദ്യോഗസ്ഥൻ തുടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി.  പ്രസ്തുത സമിതി മണ്ഡലത്തിലെ പട്ടയ വിഷയങ്ങൾ, ഭൂമി സംബന്ധമായ വിഷയങ്ങള്‍, ഏറ്റെടുക്കാൻ കഴിയുന്ന സർക്കാർ ഭൂമികളെക്കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് തയ്യാറാക്കി റിപ്പോർട്ടിന്മേൽ ഒക്ടോബർ നാലിന് പകല്‍ രണ്ടിന് വീണ്ടും യോഗം ചേരുന്നതിനും തീരുമാനിച്ചു. മണ്ഡലത്തിലെ എല്ലാവരെയും ഭൂമിയുടെ അവകാശികൾ ആക്കുന്ന പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുമെന്നും ഇത് പൈലറ്റ് പ്രോജക്ട് ആയി പുനലൂരിൽ നടപ്പാക്കാൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top